‘ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന് പരിശീലകര്‍ പറയുമോയെന്ന ആശങ്കയുണ്ട്’: ടി ജെ ശ്രീലാല്‍

ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് ഒളിമ്പിക് വില്ലേജിന്റെ മതില്‍ ചാടി പുറത്ത് പോയി പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന് കോച്ചിങ് സംഘത്തിലെ മലയാളികളും പറയുമോ എന്ന ആങ്ക ഇല്ലാതില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ടി ജെ ശ്രീലാല്‍. ഫെഡറേഷന്‍ നിയോഗിച്ച ഇവരെ ഉദ്ധരിച്ചാണ് നമ്മുടെ ചില പ്രധാന ചാനലുകള്‍ ഇപ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടുവെന്നും ഉച്ച ശബ്ദത്തില്‍ ചാനലുകള്‍ കുവുന്നുണ്ട്. കൂവി തെളിയട്ടെ. തെളിയിക്കട്ടെ- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തിരച്ചില്‍ ഊര്‍ജ്ജിതം

കായിക താരത്തെ മത്സരിക്കുന്ന വിഭാഗത്തിന് അനുസരിച്ചുള്ള ഭാരത്തിലെത്തിക്കുന്നതിനും പിന്നീട് മത്സരം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നത് അവരുടെ കോച്ചാണ്. ഇന്ത്യന്‍ ഗുസ്തി ടീമിനൊപ്പമുള്ള ചീഫ് കോച്ചും മറ്റ് കോച്ചിങ് സ്റ്റാഫും വിനേഷ് ഫോഗട്ടിന്റെ ഭാരം മത്സര വിഭാഗത്തിന് അനുസരിച്ച് നിലനിര്‍ത്താന്‍ എന്തു ചെയ്തുവെന്നകാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത. ഗൂഢാലോചനയുടെ ഭാഗമായ ചതിയോ?

ഭാരം അടിസ്ഥാനമാക്കിയുള്ള കായിക ഇനങ്ങളില്‍ പരമാവധി ഭാരം കുറച്ച് സ്വന്തം ഭാരത്തെക്കാള്‍ കുറഞ്ഞ വിഭാഗത്തില്‍ താരങ്ങള്‍ മത്സരിക്കുന്നത് സാധാരണയാണ്. വിനേഷ് ഫോഗട്ട് അല്ല ആദ്യമായി ഇങ്ങനെ ചെയ്തത്. അത് രാജ്യാന്തര മത്സരങ്ങളില്‍ പോലും അംഗീകരിക്കപ്പെട്ട രീതിയുമാണ്. ഇതിനായി അതികഠിനമായി വ്യായാമം ചെയ്തും വെള്ളം കുടിക്കുന്നത് കുറച്ചുമാണ് ഇവര്‍ തയ്യാറെടുക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഇവര്‍ പെട്ടെന്ന് തളര്‍ന്ന് പോകുന്നതായി നമുക്ക് മത്സരം കാണുമ്പോള്‍ തോന്നുന്നതും. മത്സരം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കാന്‍ ഇവര്‍ നന്നായി ഭക്ഷണം കഴിക്കുകയും പിന്നീട് അടുത്ത മത്സരത്തിന് മുമ്പ് വീണ്ടും അതികഠിനമായി വ്യായാമം ചെയ്ത് ഭാരം അവര്‍ മത്സരിക്കുന്ന വിഭാഗത്തിന് അനുസരിച്ച് കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

കായിക താരത്തെ മത്സരിക്കുന്ന വിഭാഗത്തിന് അനുസരിച്ചുള്ള ഭാരത്തിലെത്തിക്കുന്നതിനും പിന്നീട് മത്സരം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നത് അവരുടെ കോച്ചാണ്. ഇന്ത്യന്‍ ഗുസ്തി ടീമിനൊപ്പമുള്ള ചീഫ് കോച്ചും മറ്റ് കോച്ചിങ് സ്റ്റാഫും വിനേഷ് ഫോഗട്ടിന്റെ ഭാരം മത്സര വിഭാഗത്തിന് അനുസരിച്ച് നിലനിറുത്താന്‍ എന്തു ചെയ്തുവെന്നകാര്യത്തില്‍ വിശദമായ അന്വേഷണം വേണം. അത് അവരുടെ ഉത്തരവാദിത്വമാണ്. ഇത് അവരുടെ ഗുരുതര വീഴ്ചയുടേയോ മനപ്പൂര്‍വ്വമായ ശ്രമത്തിന്റെയോ ഭാഗമാണ്.

ദേശീയ ഗുസ്തി ഫെഡറേഷനേയും അതിന്റെ തലപ്പത്തിരുന്ന ബ്രിജ് ഭൂഷനേയും അയാളെ താങ്ങി നിറുത്തിയിരുന്ന രാഷ്ട്രീയ നേതൃത്വത്തേയും തെരുവില്‍ വെല്ലുവിളിച്ച വിനേഷിനെയും രാജ്യത്തേയും ചതിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.

ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് ഒളിമ്പിക് വില്ലേജിന്റെ മതില്‍ ചാടി പുറത്ത് പോയി പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന് കോച്ചിങ് സംഘത്തിലെ മലയാളികളും പറയുമോ എന്ന ആങ്ക ഇല്ലാതില്ല. ഫെഡറേഷന്‍ നിയോഗിച്ച ഇവരെ ഉദ്ധരിച്ചാണ് നമ്മുടെ ചില പ്രധാന ചാനലുകള്‍ ഇപ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടുവെന്നും ഉച്ച ശബ്ദത്തില്‍ ചാനലുകള്‍ കുവുന്നുണ്ട്. കൂവി തെളിയട്ടെ… തെളിയിക്കട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News