പൊന്നമ്പലമേട്ടിലെ പൂജ: അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന പൂജ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹജരാക്കും. പൊന്നമ്പലമേട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികളെ ഹാജരാക്കുക.

നിലവിൽ അറസ്റ്റിൽ ആയിരിക്കുന്നത് വനം വികസന കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ്. ഇവരാണ് നാരായണസ്വാമി ഉൾപ്പെടെയുള്ളവരെ പൊന്നമ്പലമേട്ടിലേക്ക് കടത്തിവിട്ടത്. അതേസമയം ഒന്നാംപ്രതി നാരായണ സ്വാമി ഉടൻ പിടിയിലാകും എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News