വനിതാ പ്രീമിയര്‍ ലീഗ്; ആവേശപോരാട്ടത്തില്‍ ഫൈനലിലെത്തി ബാംഗ്ലൂര്‍; താരമായി മലയാളി സ്പിന്നര്‍മാര്‍

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എലിമിനിറ്റേറില്‍ വിജയം കൈവരിച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്. മലയാളി താരം ആശ ശോഭനയാണ് കളിയിലെ താരം. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആര്‍സിബിയുടെ എതിരാളികള്‍. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിനെ വിജയക്കൊടി നേടി കൊടുത്തേത് ബൗളേഴ്‌സ് ആണ്.

Also Read: മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും

ആര്‍സിബിക്കായി അവസാന ഓവര്‍ എറിഞ്ഞ ആശ ശോഭനയുടെ ബൗളിങ്ങാണ് ടീമിനെ തുണച്ചത്. നാല് ഓവറില്‍ മൂന്നിന് 24 എന്നനിലയില്‍ തകര്‍ന്നിടത്തുനിന്നാണ് മുംബൈ തിരിച്ചുകയറിയത്. സാഫി ഡിവൈന്‍ (10), ക്യാപ്റ്റന്‍ സ്മൃതി മന്ദാന (10), ദിശ കസത്ത് (0) എന്നിവരാണ് മടങ്ങിയത്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ എലിസ് പെറിയുടെ ഒറ്റയള്‍ പോരാട്ടമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

നാറ്റ് സ്‌കിവര്‍ ബ്രണ്ട് (17 പന്തില്‍ 23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 33), അമേലിയ കെര്‍ (25 പന്തില്‍ പുറത്താകാതെ 27) എന്നിവരുടെ പ്രകടനങ്ങള്‍ക്കൊന്നും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. 18-ാം ഓവറില്‍ ഹര്‍മന്‍പ്രീത് പുറത്തായത് മത്സരത്തില്‍ നിര്‍ണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News