A.M.M.Aയുടെ ഗേറ്റില്‍ റീത്ത്; പ്രതിഷേധിച്ച് നിയമ വിദ്യാര്‍ഥികള്‍

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ A.M.M.Aയുടെ ഗേറ്റില്‍ റീത്ത് വച്ച് പ്രതിഷേധിച്ച് നിയമ വിദ്യാര്‍ഥികള്‍. എറണാകുളം ലോ കോളേജ് വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ചാണ് നാലു വിദ്യാര്‍ഥികള്‍ എത്തിയത്.

ALSO READ:  എന്റെ അനുഭവത്തില്‍ പവര്‍ഗ്രൂപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, എന്നാല്‍ എനിയ്ക്ക് അനുഭവമില്ലാത്തതിനാല്‍ ‘പവര്‍ഗ്രൂപ്പ്’ ഇല്ലെന്ന് പറയാനാവില്ല; പൃഥ്വിരാജ്

‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. ലോ കോളജ് വിദ്യാര്‍ഥി യൂണിയന്റെ റീത്താണ് താര സംഘടനയുടെ ഗേറ്റില്‍ വച്ചിരിക്കുന്നത്. റീത്തിനൊപ്പമൊരു കാര്‍ട്ടൂണും വിദ്യാര്‍ഥികള്‍ വരച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തീപിടിച്ച സംഘടനാ ഓഫീസില്‍ നിന്നും അംഗങ്ങള്‍ ഇറങ്ങിയോടുന്നതാണ് കാര്‍ട്ടൂണ്‍. ആരോപണങ്ങള്‍ പുറത്ത് വന്നതിന് ശേഷം നാലുദിവസമായി സംഘടനാ ഓഫീസ് അടഞ്ഞുകിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News