ബ്രിജ് ഭൂഷണിന്റെ അതിക്രമം നരേന്ദ്ര മോദി രണ്ട് വര്‍ഷം മുന്‍പേ അറിഞ്ഞു; നടപടിയുണ്ടാകുമെന്ന ഉറപ്പ് വാക്കില്‍ ഒതുങ്ങി

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരായ വനിതാ ഗുസ്തി താരങ്ങളുടെ പരാതി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വര്‍ഷം മുന്‍പ് തന്നെ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്. പരാതിയില്‍ നടപടിയുണ്ടാകുമെന്ന് മോദി ഉറപ്പ് നല്‍കിയെങ്കിലും അത് വാക്കില്‍ മാത്രം ഒതുങ്ങി. പ്രധാനമന്ത്രിയുടെ ഉറപ്പ് സംബന്ധിച്ച വിവരം എഫ്‌ഐആറിലാണുള്ളത്.

Also Read- ‘ബേട്ടി ബചാവോ’ എന്നെ‍ഴുതിയ വ‍ഴിയോരങ്ങളില്‍ പെണ്മക്കള്‍ വലിച്ചിഴക്കപ്പെടുന്നു, ഗുസ്തിതാരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ ഐക്യദാര്‍ഢ്യം

വനിതാ താരങ്ങള്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ കണ്ട് പരാതി പറഞ്ഞത്. സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷണ്‍ ഇടപെട്ട് വെട്ടിയിരുന്നു. എന്നാല്‍ ഈ താരത്തെ നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ട് നേരിട്ട് വിളിപ്പിച്ചു. പ്രധാനമന്ത്രിയുമായുള്ള ഈ കൂടിക്കാഴ്ചയിലാണ് ബ്രിജ് ഭൂഷണിനെതിരെ അവര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പരാതിയില്‍ നപടിയുണ്ടാകുമെന്ന് നരേന്ദ്ര മോദി താരത്തിന് ഉറപ്പു നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ബ്രിജ് ഭൂഷണ്‍ അതിക്രമങ്ങള്‍ തുടരുകയും ചെയ്തു.

Also Read- ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളി, വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍

ഏപ്രില്‍ 28ന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളാണ് താരങ്ങള്‍ക്ക് നേരെ ബ്രിജ് ഭൂഷണ്‍ നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ലൈംഗിക തത്പര്യത്തോടെ ബ്രിജ് ഭൂഷണ്‍ സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്‌തെന്നുമാണ് മുതിര്‍ന്ന കായികതാരങ്ങള്‍ ആരോപിക്കുന്നത്. ബ്രിജ് ഭൂഷണിനെതിരെ നടപടി വൈകുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News