ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം 15നകം തീര്‍ക്കുമെന്ന് കായികമന്ത്രിയുടെ ഉറപ്പ്; സമരം താത്ക്കാലികമായി നിര്‍ത്തി ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പിനെ തുടര്‍ന്ന് സമരം താത്ക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. ഗുസ്തി താരങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പു നല്‍കിയത്. ബ്രിജ്ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഗുസ്തി താരങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഈ മാസം 15നകം കുറ്റപത്രം നല്‍കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഈ മാസം 30 നുള്ളില്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ഫെഡറേഷന്‍ തലപ്പത്ത് വനിത വരണമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ താരങ്ങള്‍ ആവശ്യപ്പെട്ടു.

Also Read- ‘ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് സിനിമയില്‍ വില്ലത്തരം കാണിക്കാന്‍; വേണമെങ്കില്‍ ദിനോസറായിട്ടും അഭിനയിക്കും’: ഷൈന്‍ ടോം ചാക്കോ

ഗുസ്തി താരങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം എടുത്ത കേസുകളാണു പിന്‍വലിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News