രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തുടരുന്ന തങ്ങളുടെ പ്രതിഷേധ സമരത്തെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് ഗുസ്തി താരങ്ങള്‍. പിന്തുണയുമായി ഒരുപാട് സംഘടനകള്‍ വന്നു. ഇനിയും പിന്തുണയമായി വരുന്നവര്‍ സമാധാനം പാലിക്കണം. പൊലീസ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

ഞായറാഴ്ച രാത്രി 7 മണിക്ക് മെഴുകുതിരി പ്രതിഷേധം സംഘടിക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു. രാജ്യവ്യാപകമായിട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നല്‍കിയ പരാതികളുമായി ബന്ധപ്പെട്ട് പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. സമരം സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിക്കാന്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കും. നിയമപരമായ കാര്യങ്ങള്‍ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും. അതിനായി രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.

അതേസമയം ബ്രിജ് ഭൂഷണെതിരായ പരാതിയില്‍ ദില്ലി പൊലീസ് ഗുസ്തി താരങ്ങളുടെ മൊഴിയെടുത്തു. ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ മൊഴിയില്‍ നല്‍കിയിരിക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങള്‍ ദില്ലി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഗുസ്തി താരങ്ങളുടെ സമരം ജന്തര്‍മന്തറില്‍ തുടരുകയാണ്. നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് താരങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News