ബ്രിജ് ഭൂഷണിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; കോടതിയില്‍ പോരാട്ടം തുടരും

ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങള്‍. കോടതിയില്‍ പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. താരങ്ങള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

Also Read- പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗുസ്തി താരങ്ങളായ. ബജ്‌റംഗ് പൂനിയ, വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കുറച്ചു ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നും വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ട്വീറ്റ് ചെയ്തു.

Also read- ഗോമൂത്രത്തില്‍ സ്വര്‍ണം; അവകാശവാദവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്

ജൂണ്‍ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജൂണ്‍ 15ഓടെ കുറ്രപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ സമരം താത്കാലികമായി മരവിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News