നിഷ്പക്ഷമായ അന്വേഷണം വേണം; അമിത് ഷായോട് ഗുസ്തിതാരങ്ങൾ

കേന്ദ്രവുമായി ചർച്ച നടത്തി ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെതിരായ ലൈംഗീക പീഡന പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അഭ്യന്തര മന്ത്രി അമിത് ഷായോട് താരങ്ങൾ ആവശ്യപ്പെട്ടു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാൻ ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, കർഷക നേതാക്കൾ ഖാപ് പഞ്ചായത്ത് കൂടിയതിന് ശേഷം ഈ മാസം ഒൻപതിനകം നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് താക്കീത് നൽകി. നീതി ലഭിക്കും വരെ പോരാടുമെന്ന് താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമിത് ഷായുമായി ഗുസ്തി താരങ്ങൾ ചർച്ച നടത്തിയത്.

രണ്ടു മണികൂറോളം നീണ്ടു നിന്ന ചർച്ചയിൽ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവർ പങ്കെടുത്തു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിഷ്പക്ഷമായ അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് ഗുസ്തിക്കാർ മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി ബജ്‌രംഗ് പുനിയ പറഞ്ഞു.

ബ്രിജ് ഭൂഷന്റെ അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, പരാതി ഗുരുതരമാണെന്ന് ദില്ലി പൊലീസ് വിലയിരുത്തിയിട്ടും ബ്രിജ് ഭൂഷനെതിരെ ഒരു ചെറുവിരൽ അനക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News