ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഒമ്പതാം ദിവസത്തിലേക്ക്

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഒമ്പതാം ദിവസത്തിലേക്ക്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണെ ഉടൻ ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് താരങ്ങളുടെ ആവശ്യം. പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തതിനുശേഷം ചോദ്യംചെയ്യാൻ വൈകുന്നതിൽ പൊലീസ് വിശദീകരണം നൽകുന്നില്ല.

ബ്രിജ് ഭൂഷണെതിരെ നിലവിൽ രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്. താരങ്ങൾക്ക് അനുദിനം പിന്തുണ ഉയരുന്നത് പൊലീസിനുമേൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് പിന്തുണയോടെയാണ് താരങ്ങൾ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് എന്ന് ബ്രിജ് ഭൂഷൺ വിമർശിച്ചു.

അതിനിടെ തങ്ങളുടെ സമരം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ജന്തർമന്തറിൽ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.സമരത്തിന് പിന്തുണ അറിയിച്ച എല്ലാ കായിക താരങ്ങൾക്കും അവർ നന്ദി അറിയിച്ചു. നീതി കിട്ടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. സമരമുഖത്തുള്ളവർ സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു.

ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാർക്ക് ദില്ലി പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദില്ലി പൊലീസ് സംരക്ഷണം നീട്ടിയത്. ബിജെപി എംപി കൂടിയായ ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത്‌ രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News