ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം; ബ്രിജ് ഭൂഷണിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി

ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ബിജെപി. എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. ജൂലായ് 18-ന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രിജ്ഭൂഷണെതിരായി നിരവധി തെളിവുകള്‍ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.

Also read- ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

കഴിഞ്ഞ ജൂണ്‍ 15-ന് ബ്രിജ്ഭൂഷണെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയായാക്കി എന്ന ആരോപണത്തില്‍ ബ്രിജ്ഭൂഷണെതിരെ മറ്റൊരു എഫ്.ഐ.ആറും രേഖപ്പെടുത്തിയിരുന്നു. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷണ്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആര്‍.

Also read- പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയെ ആക്രമിച്ച് കൊന്നു; മൃതദേഹത്തിനരികില്‍ നിന്ന് മാറാതെ ‘കാവലിരുന്ന്’ ചീങ്കണ്ണി

ബലാത്സംഗശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു. ആരോപണങ്ങള്‍ വ്യാജമാണെന്നും താന്‍ വേട്ടയാടപ്പെടുകയാണെന്നുമായിരുന്നു ഇയാളുടെ വാദം. ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമുള്‍പ്പടെ ഏഴു പേരാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News