ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പേടിച്ച് പിന്മാറിലെന്ന് ഗുസ്തി താരങ്ങള്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പേടിച്ച് പിന്മാറിലെന്ന് ഗുസ്തി താരങ്ങള്‍.ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് പറയുന്ന പ്രധാനമന്ത്രി തങ്ങളുടെ മന്‍ കി ബാത്ത് കൂടി കേള്‍ക്കണമെന്നും താരങ്ങള്‍.അതേ സമയം താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും സമരപ്പന്തലില്‍ എത്തി.

നാലു ദിവസമായി തുടരുന്ന ഗുസ്തി താരങ്ങളുടെ സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളുമാണ് പിന്തുണയറിച്ച് എത്തുന്നത്.മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികും ഗുസ്തി താരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സമരപ്പന്തലില്‍ എത്തി.കായിക താരങ്ങളോട് ചെയ്യുന്നത് വലിയ അപരാധമെന്നും സുപ്രീംകോടതിയില്‍ പ്രതീക്ഷയുണ്ടെന്നും സത്യപാല്‍ മാലിക് പ്രതികരിച്ചു.ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് പറയുന്ന പ്രധാനമന്ത്രി തങ്ങളുടെ മന്‍ കി ബാത്ത് കൂടി കേള്‍ക്കണമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു.

ഗുരുതര വിഷയത്തിന്മേല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മൗനം പാലിക്കുന്നുവെന്നും സമരത്തില്‍നിന്ന് പേടിച്ച് പിന്മാറില്ലെന്നും കായികതാരങ്ങള്‍ പ്രതികരിച്ചു. പരാതികളില്‍ നടപടി എടുക്കാത്ത പൊലിസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിത കമ്മീഷനും രംഗത്തെത്തി.അതേസമയം ബ്രിജ് ഭൂഷനെതിരായ പരാതികളില്‍ കേസ് എടുക്കും മുമ്പ് വിശദമായി പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News