ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങൾ. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ
ദില്ലി പോലീസ് സമരവേദി പൊളിച്ചുമാറ്റിയ സാഹചര്യത്തിൽ
സമരം അനിശ്ചിതത്തിൽ ആയിരിക്കുകയാണ്.
സമരത്തിന് പൊലീസ് അനുമതി നൽകില്ല എന്നാണ് സൂചന. അതേ സമയം സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്ക് എതിരെ പൊലീസ് കേസെടുത്തു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവാഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
അതേ സമയം, രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ ദില്ലി പൊലീസ് വലിച്ചിഴച്ചു. ബ്രിജ് ഭൂഷൺ സിംഗിനെതിരമുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പുതിയ പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിനിടെയിലായിരുന്നു ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here