ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി, ഫലം കാത്ത് ചാമ്പ്യൻ അനിത ഷെറോണും

ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി. ദില്ലിയിലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആസ്ഥാനത്തുവച്ച് ഫലം പ്രഖ്യാപിക്കും. ആകെയുള്ള 50 പേരിൽ 47 പേർ വോട്ട് ചെയ്തു. മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയിൽ സാക്ഷിയായ ഗുസ്തി ചാമ്പ്യൻ അനിത ഷെറോൻ പ്രതിഷേധിച്ച ഗുസ്തി താരങ്ങളുടെ പിന്തുണയോടെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഗുസ്തിതാരങ്ങൾ ഇന്ന് വൈകുന്നേരം നാലുമണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ALSO READ: വീടുവാങ്ങാൻ സ്വർണ ‘ബിസ്ക്കറ്റ്’; ഒന്നിന് വില ഏഴ് ലക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News