കേന്ദ്ര കായിക മന്ത്രാലയത്തിന് എതിരെ ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്

കേന്ദ്ര കായിക മന്ത്രാലയത്തിന് എതിരെ ഗുസ്തി ഫെഡറേഷന്‍ കോടതിയിലേക്ക്. സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് എതിരെ ആണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത ആഴ്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗ് അറിയിച്ചു.

Also Read:വണ്ടിപ്പെരിയാര്‍ കൊലപാതക കേസ്; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ജനുവരി 16ന് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കായിക നിയമാവലിയുടെയും ഗുസ്തി ഫെഡറേഷന്‍ നിയമാവലിയുടെയും ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 24ന് ആണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമിതിയെ കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒളിമ്പിക് അസോസിയേഷന്‍ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റി പരാജയമാണ് എന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗ് ആരോപിച്ചു. അതേസമയം ജൂനിയര്‍ വിഭാഗം ഗുസ്തി മത്സരങ്ങള്‍ അടുത്തമാസം ഗ്വാളിയോറില്‍ വെച്ച് നടത്തുമെന്ന് ജൂനിയര്‍ താരങ്ങള്‍ക്ക് അഡ്‌ഹോക്ക് കമ്മിറ്റി ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News