പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയില്‍ വനിതാ മഹാ പഞ്ചായത്തിനൊരുങ്ങി ഗുസ്തി താരങ്ങള്‍

പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയില്‍ വനിതാ മഹാ പഞ്ചായത്തിനൊരുങ്ങി ഗുസ്തി താരങ്ങള്‍. നാളെ 11:30 ജന്തര്‍മന്ദറില്‍ നിന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. തീര്‍ത്തും സമാധാനപരമായിരിക്കും മാര്‍ച്ച് എന്നും അറസ്റ്റ് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും താരങ്ങള്‍ വ്യക്തമാക്കി.

മാസം ഒന്ന് പിന്നിട്ടിട്ടും ഗുസ്തി താരങ്ങളുടെ പരാതിയില്‍ ദില്ലി പൊലീസ് പേരിന് പോലും നടപടി സ്വീകരിച്ചിട്ടില്ല. മെയ് 27 നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ഖാപ്പ് പഞ്ചായത്ത് താക്കീതും നല്‍കി. ഇതുവരെയും എഫ്‌ഐആറില്‍ തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ വലിയ പ്രക്ഷോഭത്തിനായി ഗുസ്തി താരങ്ങള്‍ ഒരുങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകളെ അണിനിരത്തി മഹാ പഞ്ചായത്ത് സംഘടിപ്പിക്കും.

നാളെ രാവിലെ പതിനൊന്ന് മണിയോടെ ജന്തര്‍ മന്ദറില്‍ നിന്നും രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഒപ്പമായിരിക്കും താരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഗാസിപ്പൂര്‍ അതിര്‍ത്തിയിലും, ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ തിക്രി അതിര്‍ത്തിയിലും, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലും ഇതേ സമയം മാര്‍ച്ച് ആരംഭിക്കും. വനിതാ ജനപ്രതിനിധികളോടും താരങ്ങള്‍ പിന്തുണ തേടി. ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ് പ്രയോഗിച്ചാലും അഹിംസാ മാര്‍ഗത്തില്‍ പ്രതിഷേധിക്കുമെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറെന്നും താരങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News