ശബരിമല സന്നിധാനത്ത് കൂട്ടം തെറ്റിപ്പോയ കുഞ്ഞിന് തുണയായി പൊലീസ് റിസ്റ്റ്ബാന്‍ഡ്. തെരക്കിനിടയില്‍ കൂട്ടം തെറ്റിയലഞ്ഞ കുഞ്ഞു ശിവാര്‍ഥികയ്ക്കാണ് പൊലീസ് റിസ്റ്റ്ബാന്‍ഡ് സഹായമായത്. ഊട്ടി സ്വദേശിനിയാണ് ശിവാര്‍ഥിക. തെരക്കിനിടയില്‍ പിതാവിനെ തിരഞ്ഞു നടക്കുകയായിരുന്നു കുട്ടി. ഇത് സിവില്‍ പൊലീസ് ഓഫീസറായ അക്ഷയുടെയും തൃശൂര്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ശ്രീജിത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ റിസ്റ്റ്ബാന്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ പൊലീസുകാര്‍ കുട്ടിയുടെ പിതാവ് വിഘ്‌നേഷിനെ വിളിച്ചുവരുത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.
നിരവധി കുട്ടികള്‍ക്കാണ് പൊലീസിന്റെ ഈ പുത്തന്‍ സംവിധാനം ആശ്വാസമാകുന്നത്. പത്തുവയസില്‍ താഴെയുള്ള അയ്യായിരത്തിലധികം കുട്ടികള്‍ക്കാണ് ഇതുവരെ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
ALSO READ: ഗുജറാത്തിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ
വയോധികര്‍, തീവ്രഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും കൂട്ടം തെറ്റിയാല്‍ ഒപ്പമുള്ളവരുടെ അടുത്തെത്താന്‍ പൊലീസ് നെക് ബാന്‍ഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോണ്‍ നമ്പര്‍ എന്നിവയാണ് റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here