ഗോവിന്ദ നാമം ഒരു കോടി തവണ എഴുതൂ; 25 വയസ്സിൽ താഴെയുള്ളവർക്ക് സ്‌പെഷ്യല്‍ ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം

25 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ക്ക് പ്രത്യേക ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ എഴുതിയ 25 വയസില്‍ താഴെയുള്ളവര്‍ക്കാണ് സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കുക എന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി കളക്ടര്‍

യുവാക്കളില്‍ സനാതന ധര്‍മ്മം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഭൂമന കരുണാകര്‍ റെഡ്ഡി പറഞ്ഞു. ഗോവിന്ദ എന്ന നാമം 10,01,116 തവണ എഴുതുന്ന 25 വയസില്‍ താഴെയുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം സ്‌പെഷ്യല്‍ ദര്‍ശനം നടത്താന്‍ അനുവദിക്കും. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ എഴുതാന്‍ മൂന്ന് വര്‍ഷം എടുക്കുമെന്നാണ് ട്രസ്റ്റ് ബോര്‍ഡ് കരുതുന്നത്. അഞ്ചുവയസുമുതലുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നതാണ്. സ്‌പെഷ്യല്‍ ദര്‍ശനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നും ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.

also read; സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News