കനത്ത മഴയിൽ തിരുവന്തപുരത്തെത്തിയ 2018 സിനിമയുടെ തിരക്കഥാകൃത്തും പ്രമുഖ എഴുത്തുകാരനുമായ അഖിൽ പി ധർമ്മജന് പാമ്പുകടിയേറ്റു. തിരുവനന്തപുരം വെള്ളയാനിയിലാണ് പുതിയ ചിത്രത്തിന്‍റെ തിരക്കഥയുമായി ബന്ധപ്പട്ട് അഖിൽ എത്തിയത്. എന്നാൽ കനത്ത മഴ തുടർന്നതോടെ വെള്ളയാനിയിൽ വെള്ളക്കെട്ട് രൂപം കൊള്ളുകയും ഇവിടെ വെച്ച് അഖിലിന് പാമ്പുകടിയേൽക്കുകയുമായിരുന്നു
ALSO READ: കനത്ത മഴ, വീട് വെള്ളത്തിൽ, കിടപ്പു രോഗിയായ സ്ത്രീയുടെ രക്ഷകരായി പൊലീസുകാർ: ചിത്രങ്ങൾ കാണാം
‘രാത്രിയോടെ കായലിന് അടുത്ത പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളം കയറും എന്ന അവസ്ഥയായി. അതേ തുടര്‍ന്ന് അവിടുന്ന് മാറാനുള്ള ശ്രമത്തിലായിരുന്നു. അവിടുന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനിടെ അവിടെ ചില പട്ടികള്‍ ഉണ്ടായിരുന്നു. അവയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വെള്ളത്തിലൂടെ മടങ്ങുമ്പോള്‍ പാമ്പ് കടിയേറ്റു. മൂര്‍ഖനാണ് കടിച്ചത് എന്നാല്‍ വെള്ളത്തില്‍ നിന്നായതിനാല്‍ മരകമായില്ല. ഇപ്പോള്‍ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഭയക്കേണ്ട കാര്യമില്ല’, ആരോഗ്യ വിവരം അന്വേഷിച്ച പ്രമുഖ മാധ്യമത്തിനോട് അഖിൽ പ്രതികരിച്ചു.
ALSO READ: മികച്ച തുടക്കം, ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തുടരുന്നു: സ്കോർ നില അറിയാം
അതേസമയം, തിരുവനന്തപുരത്ത് അതി ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ഉണ്ടായ മഴക്കെടുതി വിവിധ വകുപ്പ് മന്ത്രിമാർ വിലയിരുത്തി. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി , കെ രാജൻ, ആന്റണി രാജു എന്നിവരാണ് മഴ മൂലമുണ്ടായ സാഹചര്യം വിലയിരുത്തിയത്. ജില്ലയിൽ ഇതുവരെ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മന്ത്രിമാർ അറിയിച്ചു. 15 ക്യാമ്പുകൾ നഗരത്തിലാണ് തുറന്നിരിക്കുന്നത് എന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് സാഹചര്യം നിയന്ത്രണ വിധേയമാന്നെന്നും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here