രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവന്നയാളാണ് ഗാന്ധിയെന്നും ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ ധാര്‍മികത ചോര്‍ത്തിക്കളഞ്ഞിരിക്കുന്നുവെന്നും എഴുത്തുകാരൻ ആനന്ദ്. മോദി രാമനും കെജ്രിവാള്‍ ഹനുമാനും ക്ഷേത്രം പണിയുകയാണ്. എല്ലാം നമ്മുടെ പണമുപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
വലിയൊരു പ്രതീക്ഷയായിവന്ന ആം ആദ്മി പാര്‍ട്ടി പ്രതീക്ഷ നഷ്ടപ്പെടുത്തി, മറ്റുപാര്‍ട്ടികളെപ്പോലെയായി. ആര്‍ജവമെന്ന സംഗതി ഭരണകര്‍ത്താക്കള്‍ക്കു മാത്രമല്ല, ജനത്തിനും ഇല്ലാതായി. പറയുന്നതില്‍ സത്യം വേണമെന്നില്ലാതായി. നമ്മൾ ചതിക്കുകയും ചതിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്നു.
Read Also: എൻ എം വിജയന്റെ മരണം: പ്രതികളായ കോൺഗ്രസ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു
പാര്‍ലമെന്റില്‍ കുറെ ബഹളംകൂട്ടുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഇന്ത്യയിലെ ജനാധിപത്യത്തിന് സത്ത ഇല്ലാതാവുകയാണ്. ജനാധിപത്യം എന്നാല്‍, ഭരണകൂടത്തിന്റെ നടപടികളില്‍ ജനങ്ങളുടെ ഇടപെടലാണ്. ഇപ്പോള്‍ അതില്ല. ഇപ്പോഴത്തെ രാഷ്ട്രീയം വളരെ മോശമായി. നമ്മള്‍ വോട്ടുചെയ്യുന്നു. അതുകഴിഞ്ഞ്, ആ ആള്‍ നേരേ എതിര്‍പാര്‍ട്ടിയില്‍ പോകുന്നു. അത് വഞ്ചനയാണ്. വഞ്ചിക്കാനുള്ള അധികാരമാണ് നമ്മള്‍ കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ പലതവണ പട്ടാള അട്ടിമറി ഉണ്ടായെങ്കിലും ഇന്ത്യയില്‍ അതുണ്ടായില്ലെന്നും ഒരു പട്ടാള ഏകാധിപതിക്ക് ഇവിടെ ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here