കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു. 60 വയസ്സായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. ആലപ്പുഴ എസ് ഡി കോളേജിലെ മലയാളം വിഭാഗം മുൻ മേധാവിയായിരുന്നു.

ALSO READ: അർജുനെ കാത്ത് കേരളം; കർണാടകയിൽ സ്വാധീനമുള്ള കെ സി വേണുഗോപാൽ എംപി സ്വീകരണ പരിപാടികളിൽ, പ്രതിഷേധം ശക്തം

പത്തിലേറെ കവിതാ സമാഹാരങ്ങളും എട്ടിലധികം ഗദ്യ കൃതികളും പുറത്തിറക്കി. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, വെണ്മണി പുരസ്‌കാരം, ജന്മാഷ്‌ടമി പുരസ്‌കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1944 ജൂൺ 27നാണ് ജനനം. ചരിത്രകാരനും വാഗ്മിയും എഴുത്തുകാരനുമാണ്.

ALSO READ: നീറ്റ് യുജി പരീക്ഷ; ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു, ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവവും ചെമ്പകശ്ശേരി എന്ന നാട്ടുരാജൃത്തിന്റെ ചരിത്രവും വിവരിക്കുന്ന ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് അമ്പലപ്പുഴ ഗോപകുമാർ. വൈക്കം ക്ഷേത്ര കലാപീഠം മുൻ ഡയറക്ടറായിരുന്നു ഡോ. ഗോപകുമാർ. 2016 ഓഗസ്റ്റിൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള ജന്മാഷ്ടമി അവാർഡ് ലഭിച്ചു. ആത്മീയവും ദാർശനികവും സാംസ്‌കാരികവുമായ സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് അമൃത കീർത്തി പുരസ്കാരവും 2016ൽ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News