‘വലിയൊരു അപകടം ഉണ്ടായിരുന്നു, പക്ഷെ ആ വാണിങ് കൊടുത്തിട്ടും പൃഥ്വിരാജ് അതിന് തയ്യാറായി’, ബെന്യാമിൻ പറയുന്നു

മലയാള സിനിമയുടെ തലവര തന്നെ മാറ്റാൻ സാധ്യതയുള്ള സിനിമയാണ് പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി ചിത്രം ആടുജീവിതം. സിനിമയ്ക്ക് വേണ്ടി നിരവധി വിട്ടുവീഴ്ചകൾ പൃഥ്വിരാജ് തന്റെ ആഹാരക്രമങ്ങളിലും മറ്റും നടത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് എന്ന നടന്റെ അർപ്പണ ബോധത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ.

ബെന്യാമിൻ പറഞ്ഞത്

ALSO READ: ‘ഇരുട്ടിലും ഇടറാത്ത പരിശ്രമങ്ങൾ വിജയിച്ചു’, തണ്ണീർക്കൊമ്പൻ ബന്ദിപ്പൂരിലേക്ക്, ആശ്വാസ തീരത്ത് മാനന്തവാടി

പൃഥ്വിരാജ് ഏകദേശം ഇരുപതോളം കിലോ ആടുജീവിതത്തിനായി കുറച്ചിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ച് ഒരു വലിയൊരു വെല്ലുവിളിയാണ്. ശരീരം എന്ന് പറയുന്നത് അവരുടെ മൂലധനമാണ്. പൃഥ്വിരാജ് അതിന്റെ മുകളിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത് എന്നതാണ് വലിയ കാര്യം.

ALSO READ: ‘എൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത സർക്കാർ’, സിനിമയിലെ രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ? ആവേശമായി വിജയ്‌യുടെ വാക്കുകൾ

മറ്റൊരു കാര്യം, കൊവിഡ് കാലമായപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തേണ്ടി വന്നു. ആ സമയത്ത് വീണ്ടും പൃഥ്വിരാജിന്റെ ശരീര ഭാരം കൂടി. രണ്ടാമത് വീണ്ടും കുറക്കേണ്ടി വരുന്ന വലിയൊരു അപകടം അതിനകത്ത് ഉണ്ടായിരുന്നു. ഡോക്ടർമാർ അതിനുള്ള വാണിങ് ഒക്കെ കൊടുത്തിട്ടും അദ്ദേഹം അതിന് വേണ്ടി നിന്നു എന്നതാണ് പ്രധാന കാര്യം. ഒരു കഥാപാത്രം ചെയ്യാനായി അദ്ദേഹം മാനസികമായി അത്രയും തയ്യാറായി എന്നതാണ് സത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News