‘ഇരുപത് വർഷങ്ങളായി പറയുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു’, ആടുജീവിതത്തിലെ വിവാദ ഭാഗത്തെ കുറിച്ച് ബെന്യാമിൻ

സിനിമ ഇറങ്ങിയതോടെ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ. മരുഭൂമിയിലെ നരകതുല്യമായ ജീവിതത്തിനിടയ്ക്ക് ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാഗം സിനിമയിൽ ഉൾപ്പെടുത്താത്തതിൽ വിമർശങ്ങളും മറ്റും ഉയർന്നിരുന്നു. എന്തുകൊണ്ട് ഇത് ഉൾപ്പെടുത്തിയില്ല എന്നതിന് സംവിധായകൻ ബ്ലെസിക്ക് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യഥാർത്ഥ നജീബ് നടത്തിയ പരാമർശത്തിൽ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും നോവലിന് വേണ്ടി ബെന്യാമിൻ അത് സൃഷ്ടിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട് സാക്ഷാൽ ബെന്യാമിൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ബെന്യാമിന്റെ പ്രതികരണം.

ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘മത വിദ്വേഷവും വംശീയതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ വെല്ലുവിളികളെ മറികടക്കാൻ ഈസ്റ്റർ കരുത്തുപകരും’:മുഖ്യമന്ത്രി

കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. നോവൽ. നോവൽ. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല.

ALSO READ: ‘പ്രതിസന്ധിയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാം എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്ത നജീബ്’, വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News