ദേശീയവഞ്ചകരായ പാദുകസേവകർ എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകും: ദീപ നിശാന്ത്

ദേശീയവഞ്ചകരായ പാദുകസേവകർ എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകുമെന്ന് എഴുത്തുകാരി ദീപ നിശാന്ത്. ഗാന്ധിയെ കൊന്ന മതഭ്രാന്തനെ ആരാധിക്കുന്നവർക്ക് എന്ത് മതേതരത്വമെന്നും, ബ്രാഹ്മണൻ്റെ പേര് ധിക്കാരപൂർവ്വം പറയുന്ന ശൂദ്രൻ്റെ തൊണ്ടയിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണമെന്ന് എഴുതിപ്പിടിപ്പിച്ച മനുസ്മൃതിശാസനകളെ ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുന്നവർക്ക് എന്ത് ജനാധിപത്യമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ദീപ നിശാന്ത് പറഞ്ഞു.

ദീപ നിശാന്തിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ഗ്ലാസ്വിങ് ചിത്രശലഭം; ഇത് അപൂര്‍വ്വ കാഴ്ച, വിഡിയോ വൈറല്‍

‘ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്ലീങ്ങൾ തൻ്റെ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന സനാതന ഹിന്ദുവായ ഒരു ഗാന്ധി നിങ്ങൾക്കിടയിൽ ജീവിക്കുന്നത് അത്ര വലിയ അപരാധമാണോ?’ എന്ന ചോദ്യം ചോദിച്ച ഗാന്ധിയെ കൊന്ന മതഭ്രാന്തനെ ആരാധിക്കുന്നവർക്ക് എന്ത് മതേതരത്വം! എന്ത് ജനാധിപത്യം! ബ്രാഹ്മണൻ്റെ പേര് ധിക്കാരപൂർവ്വം പറയുന്ന ശൂദ്രൻ്റെ തൊണ്ടയിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണമെന്ന് എഴുതിപ്പിടിപ്പിച്ച മനുസ്മൃതിശാസനകളെ ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുന്നവർക്ക് എന്ത് മതേതരത്വം! എന്ത് ജനാധിപത്യം! താഴ്ന്ന ജാതിക്കാരായി ജനിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ദുഷ്കൃത്യം ചെയ്തവരാണെന്നും അവർ നീക്കി നിർത്തപ്പെടേണ്ടവരാണെന്നും എഴുതിപ്പിടിപ്പിച്ച ‘വിചാരധാര’കളാൽ നയിക്കപ്പെടുന്നവർക്ക് എന്തു മതേതരത്വം! എന്ത് ജനാധിപത്യം !

ALSO READ: ഇനി പോരാട്ടം നിക്കിയും ട്രംപും തമ്മില്‍; റോണ്‍ ഡിസാന്റിസും പിന്മാറി

ഉദാത്തമായ മാനവികമൂല്യങ്ങളിലധിഷ്ഠിതമാണ് തൻ്റെ മതമെന്നും, തൻ്റെ മതം പോലെയോ, അതിനൊരു പടി മേലെയോ ആണ് മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെന്നും തിരിച്ചറിഞ്ഞ് പെരുമാറാനുള്ള വിവേകമാണ് മതനിരപേക്ഷത എന്നൊക്കെ അപര മതവിദ്വേഷത്തിൻ്റെ കാളകൂടവിഷം ഹൃദയത്തിൽ നിറച്ചു വെച്ചിട്ടുള്ളവരോട് പറഞ്ഞിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഒരു രാജ്യത്തിൻ്റെ രാഷ്ട്രീയ ,ബൗദ്ധിക, സാംസ്കാരിക മണ്ഡലങ്ങളിൽ സക്രിയമായ ഒരിടപെടലും നടത്തിയിട്ടില്ലാത്ത, മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെപ്പോലും തള്ളിപ്പറഞ്ഞ ദേശീയവഞ്ചകരായ പാദുകസേവകർ എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ചരിത്രം തിരുത്തിയാലും പാഠപുസ്തകങ്ങൾ തിരുത്തിയാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News