സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശൂര്‍ തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം.
Also Read- വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ദേവകി നിലയങ്ങോട്. ദേവകിയുടെ രചനകളിലേറെയും അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ്. ‘ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ’യും ‘കാലപ്പകര്‍ച്ച’കളും എന്ന ദേവകി നിലയങ്ങോടിന്റെ രചന നമ്പൂതിരി സ്ത്രീകളുടെ ജീവിതമാണ് തുറന്നുകാണിക്കുന്നത്.
പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി 1928-ല്‍ പൊന്നാനിക്കടുത്ത് മൂക്കുതലയില്‍ ജനിച്ചു.ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്.
1943-ല്‍ ചാത്തന്നൂര്‍ നിലയങ്ങോട് മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. സതീശന്‍, ചന്ദ്രിക, കൃഷ്ണന്‍, ഗംഗാധരന്‍, ഹരിദാസ്, ഗീത എന്നിവര്‍ മക്കളാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here