‘സുവിശേഷ ചാനലുകള്‍ പ്രതിരോധിക്കാന്‍ ഹിന്ദു ചാനലുകള്‍ വേണം’, ജയമോഹൻ്റെ സംഘിത്തല ഏത് രൂപത്തിൽ കണ്ടാലും തിരിച്ചറിയാൻ ഈ പരാമർശം മാത്രം മതി

എഴുത്തുകാരൻ ജയമോഹൻ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ കുറിച്ചും മലയാളികളെ കുറിച്ചും നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. ജയമോഹന്റെ സംഘപരിവാർ അനുകൂല നിലപാടാണ് ഇത്തരത്തിൽ വിദ്വേഷം വിതറാൻ അയാളെ പ്രേരിപ്പിക്കുന്ന ഘടകമെന്നും, ഇത്തരത്തിൽ മുൻപും പലയിടത്തും സംഘപരിവാർ അനുകൂല നിലപാടുകൾ ജയമോഹൻ എടുത്തിരുന്നെനും പ്രതികരണങ്ങൾ പുറത്തുവരുന്നു.

ഇപ്പോഴിതാ ഓണ്‍ലൈന്‍ മാധ്യമമായ സ്വരാജ്യ 2017 ൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ‘സുവിശേഷ ചാനലുകള്‍ പ്രതിരോധിക്കാന്‍ ഹിന്ദു ചാനലുകള്‍ വേണം’, എന്ന തരത്തിൽ ജയമോഹൻ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഈ കുറിപ്പ് അന്ന് വലിയ രീതിയിൽ വാർത്തയാവുകയും ചെയ്തിരുന്നു.

ALSO READ: ‘പിള്ളേര് പൊളിയല്ലേ’, തമിഴ്‌നാട്ടിൽ ധനുഷിൻ്റെ ക്യാപ്റ്റൻ മില്ലറെയും തോൽപിച്ച് മഞ്ഞുമ്മൽ ബോയ്‌സ്, ഇനി മുന്നിൽ ശിവകാർത്തികേയൻ മാത്രം

ഹിന്ദു ആത്മീയാചാര്യനായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ കോയമ്പത്തൂരില്‍ സ്ഥാപിച്ച ആദിയോഗി പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ൽ ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടന്നതായി വ്യാപക എതിര്‍പ്പുകള്‍ പലയിടത്തുനിന്നും ഉയര്‍ന്നിരുന്നു. വിവിധ കോടതികളില്‍ ഈ പ്രശ്‌നം പരിഗണനയ്ക്ക് വന്നിരുന്നു. കോര്‍പറേറ്റ് സ്വഭാവത്തിലുള്ള ഹിന്ദു ഗുരുക്കന്‍മാരെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജയമോഹന്‍ ബ്ലോഗില്‍ കുറിപ്പ് എഴുതിയതും, സ്വരാജ്യ ഇത് പ്രസിദ്ധീകരിച്ചതും.

ജയമോഹന്റെ സംഘപരിവാർ അനുകൂല കുറിപ്പ്

യുക്തിവാദത്തിന്റെ മറവില്‍ അവര്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നത് പതിവായിരുന്നു. ശിവനും വിഷ്ണുവിനും പിറന്നതാണ് ശ്രീ അയ്യപ്പനെങ്കില്‍, ഹിന്ദു ദൈവങ്ങള്‍ സ്വവര്‍ഗ പ്രണയികളോ എന്ന മട്ടിലായിരുന്നു അവരുടെ ചോദ്യങ്ങള്‍. അത്തരം ‘യുക്തിവാദ’പരമായ ചോദ്യങ്ങള്‍ അന്ന് പതിവായിരുന്നു. ഇത്തരം ‘യുക്തികളെ’ ചോദ്യം ചെയ്യാന്‍ അന്നാരുമുണ്ടായിരുന്നില്ല. ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന ഹിന്ദു മതാചാര്യന്‍മാര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ തല്‍പ്പരരായിരുന്നില്ല. ഒരിക്കല്‍ തമിഴകത്തെ വലിയൊരു ഹിന്ദുമതാചാര്യനോട് ഇക്കാര്യം ഞാന്‍ ചോദിച്ചപ്പോള്‍, മുരുക ഭഗവാനെ ആരാധിക്കുക, അത്ര മാത്രം എന്നായിരുന്നു മറുപടി. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനോ ആസൂത്രിതമായി പ്രവര്‍ത്തിക്കാനോ അവര്‍ക്ക് കഴിവില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയ കോര്‍പറേറ്റ് ആത്മീയ ഗുരുക്കന്‍മാര്‍ ഉണ്ടാവുന്നത്. ഒരിക്കല്‍ നാഗര്‍കോവിലില്‍ ക്രിസ്ത്യന്‍ സുവിശേഷകനായ ഡിജിഎസ് ദിനകരന്‍ വലിയൊരാള്‍ക്കൂട്ടത്തെ മുന്നില്‍ നിര്‍ത്തി ഹിന്ദു മതത്തില്‍ ആത്മീയ ഗ്രന്ഥങ്ങള്‍ ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നത് കേട്ടിരുന്നു. ഇന്ന് പതഞ്ജലിയുടെ യോഗ സൂത്രത്തെയും ഉപനിഷത്തുക്കളെയും മുന്നില്‍ നിര്‍ത്തി ഇത്തരം ചോദ്യങ്ങള്‍ക്ക് ജഗ്ഗി വാസുദേവ് ഉത്തരം നല്‍കുന്നു. കാലം മാറി.

ALSO READ: മുരുകനും, സ്റ്റീഫനും വീണു, ഇനി ഇൻഡസ്ട്രി മഞ്ഞുമ്മലെ പിള്ളേര് ഭരിക്കും, കളക്ഷൻ പുറത്ത്: ‘കണ്ണ് തുറന്ന് കാണൂ ജയമോഹാ’, എന്ന് മലയാളികൾ

ഏതെങ്കിലും ഹിന്ദു യുവാക്കളുടെ അടുത്തു ചെന്ന് ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താന്‍ ഇന്നാര്‍ക്കെങ്കിലും കഴിയുമോയെന്ന് ജയമോഹന്‍ ചോദിക്കുന്നു. ‘കൂട്ടത്തില്‍നിന്ന് ഉറപ്പായും അതിനു മറുപടി ഉയരും. യോഗയെയും ദാര്‍ശനികതയെയും കുറിച്ച് അതിശയകരമായ ഗ്രന്ഥങ്ങള്‍ ഉള്ള മതമാണ് ഹിന്ദുമതമെന്നും അവര്‍ മറുപടി നല്‍കും. പക്ഷേ, ഇത്തരം വലിയ ഹിന്ദു മത സ്ഥാപനങ്ങള്‍ ഉണ്ടാവാന്‍ രണ്ട് നീണ്ട പതിറ്റാണ്ടുകള്‍ എടുക്കേണ്ടി വന്നു’. എട്ടുവര്‍ഷം മുമ്പ് നാഗര്‍കോവിലില്‍ വെച്ച്, അയ്യപ്പ ഭഗവാനെ കുറിച്ച് അതേ ദിനകരന്‍ എന്ന സുവിശേഷകന്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അതിനെ ശക്തമായി ചോദ്യം ചെയ്ത ഹിന്ദു യുവാവിനെ കണ്ടു.

ഹിന്ദുമതത്തെ അക്രമിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ദ്രാവിഡ നേതാവായ ഇവി രാമസ്വാമി നായ്ക്കര്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ശേഖരിച്ച പണം ഉപയോഗിച്ചാണ് ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കാനുള്ള അനുയായികളെ സൃഷ്ടിച്ചത്. ജഗ്ഗി വാസുദേവിനെപ്പോലുള്ളവരുടെ സംഘടനയേക്കാളും കരുത്തും രാഷ്ട്രീയ സ്വാധീനവും ഉള്ളതാണ് ഇക്കാലത്തു പോലും ദ്രാവിഡ സംഘടനള്‍. സുവിശേഷ സംഘടനകള്‍ക്കും ഇതിനായുള്ള രാജ്യാന്തര സംവിധാനങ്ങളും ബൗദ്ധിക പിന്തുണയും ഉണ്ട്. ആ ചാനലുകള്‍ എത്ര സമ്പന്നമാണ്. ഇത്രയും ധനവും ശേഷിയും ജഗ്ഗി വാസുദേവിനോ ശ്രീ ശ്രീ രവിശങ്കര്‍ക്കോ ഇല്ല. എന്ത് വില കൊടുത്തും അത്തരം ചാനലുകള്‍ ആരംഭിക്കണം. ഇതാണ് ഹിന്ദു ഗുരുക്കന്‍മാരോട് എനിക്ക് പറയാനുള്ളത്.

ALSO READ: ‘മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുമ്പോൾ നജീബ് ഈ രൂപത്തിലായിരുന്നു’, എന്തൊരു ട്രാൻസ്ഫോർമേഷൻ: സോഷ്യൽ മീഡിയ ഞെട്ടിയ പൃഥ്വിയുടെ ചിത്രം

ജഗ്ഗി വാസുദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള കൂടുതല്‍ സംവിധാനങ്ങള്‍ രംഗത്തുവരണം. ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്ന അതേ ശക്തികളാണ് ഇന്ന് കോര്‍പറേറ്റ് ഹിന്ദു മത സ്ഥാപനങ്ങള്‍ക്ക് എതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തുവരുന്നത്. സ്വന്തം രോഷവും അമര്‍ഷവും തീര്‍ക്കാന്‍ മാത്രമാണ് അവര്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുന്നത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്ന പുരോഗമന ശക്തികള്‍ ഇത്തരം ചെറിയ ഹിന്ദു ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കെതിരെ വിഷം വമിക്കുകയാണ്. ഹിന്ദുവിരുദ്ധ പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്ന ചെറുപ്പക്കാരെയാണ് പുരോഗമന ശക്തികള്‍ ഭയക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News