എഴുത്തിലായാലും ഭാഷയുടെ സമർപ്പണ ബോധത്തിലും എംടിയെക്കാൾ വേറൊരാളില്ല; കെ ആർ മീര

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് എഴുത്തുകാരി കെ ആർ മീര. എംടി സ്വാധീനിക്കാത്തതായി മലയാളത്തിൽ ഏതെങ്കിലും വായനക്കാരോ, എഴുത്തുകാരോ ഉണ്ടാകുമെന്ന് ഞാൻ വിശ്വാസിക്കുന്നില്ല എന്നാണ് മീര പറഞ്ഞത്. മലയാളത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുണ്ടായിരുന്ന ഒരാളാണ് വിടവാങ്ങിയത്, എഴുത്തിലായാലും ഭാഷയുടെ സമർപ്പണ ബോധത്തിലും എം ടിയെക്കാൾ വേറൊരാളില്ല എന്നും മീര കൈരളി ന്യൂസിനോട് പറഞ്ഞു.

എം ടി എന്ത് എഴുതിയാലും ഒരു പുതുമ കൊണ്ടുവന്നു, ഇതൊരു മാതൃകയായി എഴുത്തിലും വായനയിലും തനിക്ക് അനുഭവപ്പെട്ടുവെന്നതാണ് വ്യക്തിപരമായി എം ടി യോടുള്ള ആരാധനക്ക് പിന്നിലെന്നും കെ ആർ മീര പറഞ്ഞു. തന്നെ അത്ഭുതപെടുത്തുന്ന കാര്യം ഓരോ മേഖലയിലും ഓരോ സൃഷ്ടിയിലും എങ്ങനെയാണ് ലോകത്തുള്ള മാറ്റങ്ങളെ പ്രതിഫലിപ്പിച്ചത് എന്നാണ്, എം ടി യുടെ അസാന്നിധ്യം സമൂഹത്തിൽ ഒരു വിടവ് തന്നെയാണ്. വായനക്കാരി എന്ന നിലയിൽ ഉള്ള അടുപ്പമേ ഉള്ളു . ഭാഷയോടുള്ള സമർപ്പണ ബോധം അദ്ദേഹത്തിൽ നിന്നാണ് കിട്ടിയത് എന്നും കെ ആർ മീര പറഞ്ഞു.

also read: ‘ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ’: എം ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration