കേരളത്തിൽ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന് വളരെ നന്ദിയോടെ ഓർക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഥ, ചരിത്രം, ഭാഷ എന്ന സംവാദത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ALSO READ: ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 2 ലേക്ക് മാറ്റി
ഫാസിസം സാഹിത്യത്തെയും സർഗാത്മകതയെയും ദോഷകരമായി ബാധിച്ചതാണ് ലോകചരിത്രാനുഭവം എന്നും എൻ എസ് മാധവൻ പറഞ്ഞു. എഴുതിയത് ഇഷ്ടപ്പെടാത്തവർ എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിൽ, അത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. അവിടെ ഹിന്ദി എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തിടം നഷ്ടപ്പെടുകയാണ് എന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here