ആർഎസ്എസിനെ സ്ഥിരമായി വിമർശിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ വംശജയായ എഴുത്തുകാരി നിതാഷ കൗളിനെ ഇന്ത്യയിൽ കാല് കുത്താൻ അനുവദിക്കാതെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു . കർണ്ണാടക സർക്കാരിൻ്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നിതാഷയെ ബാംഗ്ലൂർ വിമാനത്താവളത്തിലാണ് തടഞ്ഞത്. ആർഎസ്എസിനെ വിമർശിച്ചതിൻ്റെ പേരിലാണ് തനിക്കെതിരെയുള്ള നടപടിയെന്ന് നിതാഷ പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് സർക്കാരാണ് നിതാഷയെ ബാംഗ്ലൂരിലെ പരിപാടിക്ക് ക്ഷണിച്ചത്കോൺഗ്രസ് സർക്കാർ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ഭരണഘടന ദേശീയ ഐക്യനിൽ പങ്കെടുക്കാനാണ് നിതാഷ കൗലിനെ ക്ഷണിച്ചിരുന്നത്. ഇതിനായി ലണ്ടനിൽ നിന്ന് ബാംഗ്ലൂരിലെത്തിയപ്പോഴാണ് ക്രൂരമായ പീഡനവും അവഗണനയും നേരിടേണ്ടിവന്നതെന്ന് നിതാഷ കൗൾ അറിയിച്ചു.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചില്ലെന്ന് നിതാഷ പറഞ്ഞു. ലണ്ടനിൽ നിന്ന് 12 മണിക്കൂർ യാത്ര ചെയ്താണ് ബാംഗ്ലൂരിലെത്തിയത്. എന്നിട്ടും തന്നെ തടഞ്ഞു. കിടക്കാൻ തലയിണയോ കുടിക്കാൻ വെള്ളമോ പോലും അധികൃതർ നൽകിയില്ലെന്ന് നിതാഷ വ്യക്തമാക്കി
ലണ്ടനിലേക്ക് മടക്ക വിമാനത്തിനായി 24 മണിക്കൂർ തനിക്ക് കാത്തിരിക്കേണ്ടി വന്നു ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇറങ്ങും വരെ വിലക്കുള്ള വിവരം ആരും തന്നെ അറിയിച്ചിരുന്നില്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെ എന്തിനാണ് ഭയക്കുന്നത് എന്നും നിതാഷ ചോദിച്ചു.
also read: ഫാസ്റ്റാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാം ഫെബ്രുവരി 29 വരെ; പുതുക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here