ഇന്ത്യയുടെ ഏറ്റവും നിർഭാഗ്യകരമാരായ അവസ്ഥയിലാണ് നമ്മൾ ഉള്ളതെന്ന് എഴുത്തുകാരൻ സക്കറിയ.
ഇവിടെ സാഹിത്യകാരന്മാരുടെ രാഷ്ട്രീയം അതി പ്രാധാന്യമാണെന്നും, ജനാധിപത്യമില്ലെങ്കിൽ സാഹിത്യം ഇല്ലെന്നും സക്കറിയ പറഞ്ഞു.
‘ജനാധിപത്യമില്ലെങ്കിൽ എഴുത്ത് കൂലി എഴുത്ത് മാത്രമാകും. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് ആലോചിക്കേണ്ട കാലമാണിത്. കേരളത്തിൽ തൂണിലും തുരുമ്പിലും രാഷ്ട്രീയമുണ്ട്. അധാർമികതയിൽ സാഹിത്യം കൂടി ചേരുന്നത് ആത്മഹത്യക്ക് തുല്യമാണ് എന്ന തിരിച്ചറിവുണ്ടാകണം’, സക്കറിയ വ്യകത്മാക്കി.
‘സ്വേച്ഛാധിപതികൾ ആദ്യം ചെയ്യുന്നത് എഴുത്തുകാരുടെ മുനയൊടിക്കലാണ്. അതുകൊണ്ട് തന്നെ
നിർഭാഗ്യവശാൽ അടിയന്തിരാവസ്‌ഥയുടെ ഓർമ പോലും നമുക്ക് ഇന്നില്ല. ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം മൺ മറഞ്ഞിട്ട് പതിറ്റാണ്ടുകളായി’, അദ്ദേഹം വ്യക്തമാക്കി.
ALSO READ: നീറ്റ്- നെറ്റ് എക്‌സാം ക്രമക്കേട്; കേന്ദ്രത്തിന്റേത് ഗുരുതരമായ വീഴ്ച: മന്ത്രി ആര്‍ ബിന്ദു
‘ഒരു കലാകാരന് ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ല. രാജ്യത്ത് ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്. അധികാര രാഷ്ട്രീയത്തിൻ്റെ ധൃതരാഷ്ട്രാലിംഗനത്തിൽ കുതറി മാറാൻ എഴുത്തുകാരന് സാധിക്കണം. ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആയുധങ്ങളാക്കുന്ന പൗര സ്വാതന്ത്ര്യ വിരുദ്ധത നിർമ്മിച്ചവർ ഇന്ന് പ്രതിപക്ഷത്തിരിക്കുകയാണ്. സ്ത്രീപക്ഷ മൂല്യങ്ങളെ ഒരിക്കലും കൈവെടിയാതിരിക്കലാണ് തൻ്റെ ജനാധിപത്യം
ഒരു എഴുത്തുകാരന്/ എഴുത്തുകാരിക്ക് വർഗ്ഗീയ വാദിയാകാൻ പറ്റുമോ? ഇല്ല എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ പറ്റും എന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. വർഗീയതയെ ഒളിഞ് പിന്തുണ നൽകുന്ന എഴുത്തുകാർ കേരളത്തിൽ ഉണ്ട്. കേരളത്തിൻ്റെ സാമൂഹ്യ വ്യവസ്ഥിതിയിൽ എഴുത്തുകാരൻ തോരണം പോലെ വെറും അലങ്കാരം മാത്രം. അല്ലാതെ ഒരു പ്രിവിലേജും അവർക്ക് ലഭിച്ചിട്ടില്ല’, സക്കറിയ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here