ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ ബെഞ്ചമിൻ നെതന്യാഹു, ഭീകരരാജ്യം ഇസ്രയേൽ; പി കെ പാറക്കടവ്

ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ ബെഞ്ചമിൻ നെതന്യാഹുവെന്ന് എഴുത്തുകാരൻ പി കെ പാറക്കടവ്. ഇസ്രയേൽ ഏറ്റവും വലിയ ഭീകര രാജ്യമാണെന്നും എന്നാൽ മാധ്യമങ്ങൾ അടക്കം ഹമാസിനെയാണ് തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും കോഴിക്കോട് വെച്ച് നടന്ന പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിൽ പി കെ പാറക്കടവ് പറഞ്ഞു.

ALSO READ: ഇന്‍റര്‍ഗ്ലോബ് എന്‍റര്‍പ്രൈസസ് ഇന്ത്യയില്‍ ഓള്‍-ഇലക്ട്രിക് ടാക്സി എയര്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു

ഗാന്ധിജിയുടെ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർ പോലും ഹമാസിനെ ഭീകരവാദികൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും പി കെ പാറക്കടവ് പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിൽ വ്യക്തമാക്കി. അതേസമയം, കോ‍ഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇസ്രയേലികൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും വലിയ കടന്നാക്രമണം നടത്തിയത് ആശുപത്രികൾ കേന്ദ്രീകരിച്ചാണെന്നും ഇപ്പോൾ തന്നെ പതിനായിരത്തിലധികം ആളുകളെ ഇസ്രയേൽ കൊന്നൊടുക്കിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News