വായനയുടെ ജ്ഞാനസ്‌നാനമാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്: സുഭാഷ് ചന്ദ്രന്‍

വായനയുടെ ജ്ഞാനസ്‌നാനമാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെന്ന് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സാഹിത്യത്തിന്റെ ജ്ഞാനസ്‌നാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിനും നേരിട്ട്‌ പങ്കുള്ളതായി വെളിപ്പെടുത്തൽ

വായനയാണ് എഴുത്തിനെ സൃഷ്ടിക്കുന്നത്. മനസ്സില്‍ തട്ടിയ ഒരു പുസ്തകവായനക്ക് ശേഷം എന്തെങ്കിലും കുത്തിക്കുറിക്കാത്തവരായി ആരുമുണ്ടാവില്ല. വായനക്ക് ശേഷവും നമ്മെ പിന്തുടരുന്ന പുസ്തകങ്ങളാണ് വായിക്കേണ്ടത്. അങ്ങനെയുള്ള വായനയാണ് എഴുത്തിനെ സൃഷ്ടിക്കുന്നത്.

വായനയില്‍ തടയുന്ന ചില ഉജ്ജ്വല വരികളും ആശയങ്ങളുമാണ് നമ്മുടെ ചിന്തകളിലെ സ്വര്‍ണ്ണത്തരികളെ സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റാന്‍ സഹായിക്കുന്നത്. തലയറുക്കപ്പെട്ട വസന്തം തെരുവിലിരുന്നു നിലവിളിക്കുന്നുവെന്നു ആല്‍ബര്‍ട്ട് കാമു എഴുതുമ്പോള്‍ നമ്മളിലുണ്ടാകുന്ന വിസ്‌ഫോടനങ്ങളാണ് എഴുത്തില്‍ പ്രതിഫലിക്കുന്നത്. എഴുത്തിന്റെ വലിയലോകത്തേക്കു കടക്കനാഗ്രഹിക്കുന്നവര്‍ വായനയില്‍ ജീവിക്കണം. എഴുത്തുകാരന്റെ സര്‍ഗാത്മകതയെ വന്ദിക്കാതെ പോകാന്‍ വായനക്കാരന് സാധിക്കില്ല.

Also read: ‘ജനാധിപത്യ സമ്മേളനങ്ങൾ നടക്കുന്നത് സിപിഐഎമ്മിൽ മാത്രം’: മുഖ്യമന്ത്രി

സാഹിത്യം സാംസ്‌കാരികമായി നമ്മളെ നവീകരിക്കുകയാണ്. വായനകൊണ്ട് നമ്മള്‍ ആര്‍ജിക്കുന്ന അവബോധം കൊണ്ട് തെളിയുന്ന കഥകളും കവിതകളും ചിത്രങ്ങളുമുണ്ട്. എഴുത്തിന്റെ വലിയ പ്രകാശനങ്ങളുണ്ട്. അതാണ് എഴുത്തുകാരന്‍ രൂപപ്പെടുത്തേണ്ടത്. എഴുത്തും സൃഷ്ടിയാണ്. ബീജാവാപം ഉള്ളില്‍ വഹിച്ചു അതിനെ ഉള്ളില്‍ ചുമന്നു വളര്‍ച്ചയെത്തുമ്പോള്‍ അതിനെ സൃഷ്ടിയുടെ വേദനയോടെ എല്ലാ തീവ്രതയോടും കൂടി പുറത്തെടുക്കുകയാണ് ഒരു രചനയിലൂടെ എഴുത്തുകാരന്‍ നടത്തുന്നതെന്നും ജ്ഞാനസ്‌നാനത്തിന്റെ രചയിതാവ് കൂടിയായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News