‘ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം’; യുദ്ധത്തിനെതിരെ എഴുത്തുകാർ; നാടകീയ സംഭവങ്ങളുമായി നാഷണൽ ബുക്ക് അവാർഡ് വേദി

ന്യൂയോർക്ക് സിറ്റിയിൽ 74-ാമത് നാഷണൽ ബുക്ക് അവാർഡ് സമർപ്പണച്ചടങ്ങിൽ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് സാഹിത്യലോകം.ഗാസയിലെ രക്തച്ചൊരിച്ചിലിനെതിരെ സാഹിത്യലോകം തങ്ങളുടെ പ്രതികരണം ചടങ്ങിൽ വേദിയിലൂടെ അറിയിക്കുകയായിരുന്നു. വിവിധ വിഭാഗങ്ങളിലെ രചയിതാക്കളുടെ നേട്ടങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന ചടങ്ങാണ് ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വാൾസ്ട്രീറ്റിൽ ബുധനാഴ്ച രാത്രി നടന്നത്. അതേസമയം നാഷണൽ ബുക്ക് അവാർഡ് ചടങ്ങിൽ ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ, കവിത, യുവജന സാഹിത്യം, വിവർത്തന സാഹിത്യം എന്നീ വിഭാഗങ്ങളിലെ അഞ്ച് കൃതികള്‍ക്കാണ് പുരസ്കാരം നൽകിയത്. ഓപ്ര വിൻഫ്രി ആതിഥ്യം വഹിച്ച ചടങ്ങിൽ,’ബ്ലാക്ക്ഔട്ട്സ്’ എന്ന നോവലിന് ഫിക്‌ഷനുള്ള അവാർഡ് നേടിയ ജസ്റ്റിൻ ടോറസ് തന്റെ പ്രസംഗത്തിനു മുന്നോടിയായി, നോമിനേഷൻ ലഭിച്ച മറ്റ് എഴുത്തുകാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു.

also read: പാറശാല താലൂക്ക് ആശുപത്രിയില്‍ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരം

തുടർന്ന് ‘ടെംപിൾ ഫോക്ക്’ എന്ന ചെറുകഥാ സമാഹാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ട ആലിയ ബിലാൽ, എഴുത്തുകാർ ഒരുമിച്ച് തയ്യാറാക്കിയ പ്രസ്താവന വേദിയിൽ വായിക്കുകയായിരുന്നു. “പലസ്തീനിയൻ സിവിലിയന്മാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാൻ ഗാസയിൽ വെടിനിർത്തൽ വേണം. ഞങ്ങൾ യഹൂദ വിരുദ്ധതയെയും പലസ്തീൻ വിരുദ്ധ വികാരത്തെയും ഇസ്‌ലാമോഫോബിയയെയും ഒരുപോലെ എതിർക്കുന്നു, എല്ലാ കക്ഷികളുടെയും മാനുഷിക അന്തസ്സ് അംഗീകരിക്കുന്നു. കൂടുതൽ രക്തച്ചൊരിച്ചിൽ, ഈ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ ഒന്നും ചെയ്യില്ലെന്ന് തിരിച്ചറിയുന്നു.” നിറഞ്ഞ കയ്യടിയോടെയാണ് ഈ വാക്കുകൾ ചടങ്ങിൽ സ്വീകരിച്ചത്

അതേസമയം യുവജന സാഹിത്യ വിഭാഗത്തിൽ ഡാൻ സാന്ററ്റിന്റെ ‘എ ഫസ്റ്റ് ടൈം ഫോർ എവരിവിങ്’ പുരസ്കാരം നേടി. നെഡ് ബ്ലാക്ക്‌ഹോക്കിന്റെ ‘ദ് റീഡിസ്‌കവറി ഓഫ് അമേരിക്ക: നേറ്റീവ് പീപ്പിൾസ് ആൻഡ് ദി അൺമേക്കിങ് ഓഫ് യുഎസ് ഹിസ്റ്ററി’ എന്ന കൃതിക്ക് നോൺ ഫിക്‌ഷൻ സമ്മാനവും ക്രെയ്ഗ് സാന്റോസ് പെരസിന്റെ ‘ഇൻകോർപറേറ്റഡ് ടെറിട്ടറി’ മികച്ച കവിതാപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. പോർച്ചുഗീസിൽ നിന്ന് ബ്രൂണ ഡാന്റാസ് ലൊബാറ്റോ വിവർത്തനം ചെയ്ത സ്റ്റെനിയോ ഗാർഡലിന്റെ ‘ദ് വേഡ്സ് ദാറ്റ് റിമെയിൻ’ വിവർത്തന പുരസ്കാരത്തിന് അർഹമായി.

also read: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

1950-ൽ തുടക്കമിട്ട അമേരിക്കയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡുകളിൽ ഒന്നാണ് നാഷണൽ ബുക്ക് അവാർഡ്. അഞ്ച് മത്സര വിഭാഗങ്ങളിലെ വിജയികൾക്ക് 10,000 ഡോളർ വീതമാണ് സമ്മാനം. 1,900 ലധികം കൃതികളിൽ നിന്നാണ് ഇത്തവണ വിജയികളെ തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News