ബോ‍ർഡിലെഴുതിക്കൊടുത്തത് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ ചൂരലിന് അടിച്ച് അധ്യാപിക; കരയാത്തതിന് വീണ്ടും മർദ്ദനം, കേസ്

ബോ‍ർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ടടിച്ചു. തുടർന്ന് കുട്ടി പ്രതീക്ഷിച്ച പോലെ കരയുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക വീണ്ടും മർദ്ദിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. കുരിയച്ചിറ സെൻ്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് അധ്യാപിക ഒളിവിൽ പോയി. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തു. മർദ്ദനത്തെ തുട‍ർന്ന് കുട്ടിയുടെ കാലിൽ നിരവധി മുറിവുകളാണ് ഉണ്ടായിട്ടുള്ളത്.

ALSO READ: വയനാട് ദുരന്തം: പുനരധിവാസവും, കേന്ദ്രസഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിന്മേൽ ഇന്ന് ചർച്ച

സംഭവത്തിൽ പൊലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്. ഇതിനിടെ, അധ്യാപികയ്ക്കെതിരായ പരാതി പിൻവലിക്കുന്നതിനായി സ്കൂൾ അധികൃതർ മാതാപിതാക്കൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിക്കുകയാണെങ്കിൽ കുട്ടിയ്ക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയുമാണ് വാ​ഗ്ദാനം എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News