എം വിജിൻ എം എൽ എയ്ക്ക് എതിരെ എസ് ഐയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.സ്വന്തം ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച മറച്ച് വയ്ക്കാനാണ് എസ് ഐ പ്രകോപനം സൃഷ്ടിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു.മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പോലീസിനെ കുറിച്ച് മോശമായ അഭിപ്രായമുണ്ടാക്കാൻ എസ് ഐ അവസരമുണ്ടാക്കിയെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.
Also read:‘ചെമ്മീന്‍’ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ വിടവാങ്ങി
കെ ജി എൻ എ കണ്ണൂർ കലക്ട്രേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ഇപി ജയരാജൻ പറഞ്ഞു. സമരക്കാരെ കലക്ട്രേറ്റ് കവാടത്തിൽ തടയേണ്ടതായിരുന്നു.എന്നാൽ പൊലീസ് അത് ചെയ്തില്ല.അതിനെ തുടർന്നാണ് സമരക്കാർ അകത്ത് കയറിയത്. ഉദ്ഘാന പ്രസംഗത്തിനിടെ എം വിജിൻ എം എൽ എ യുടെ മൈക്ക് പിടിച്ച് വാങ്ങിയതതും പേര് ചോദിച്ചതും തീർത്തും തെറ്റായ നടപടിയാണ്. സ്വന്തം വീഴ്ച മറച്ചു വയ്ക്കാനാണ് എസ് ഐ പ്രകോപനം സൃഷ്ടിച്ചതെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.
Also read:വൈദികരോട് വിശദീകരണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ
എസ് ഐ ക്ക് എതിരെ നടപടി വേണമെന്ന എം വിജിൻ എം എൽഎയുടെ ആവശ്യം ന്യായമാണെന്നും ഇപി ജയരാജൻ പറഞ്ഞു.അതേസമയം സമരം സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തു. കെ ജി എൻ എ നേതാക്കൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here