ബ്രിസ്ബേനില്‍ നടന്ന മൂന്നാം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പോരാട്ടത്തില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ സമനിലയ്ക്ക് ശേഷം ഇന്ത്യയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സാധ്യതകൾ അറിയാം. ഡബ്ല്യുടിസി പട്ടികയില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം (പിസിടി) കുറഞ്ഞു.
മൊത്തം പോയിൻ്റ് 114ൽ എത്താന്‍ നാല് പോയിന്റുകള്‍ നേടിയെങ്കിലും, ഇന്ത്യയുടെ പിസിടി 57.29 ല്‍ നിന്ന് 55.88 ലേക്ക് താഴുകയായിരുന്നു. ഈ ഡബ്ല്യുടിസി സൈക്കിളിൽ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് സമനിലയാണ്. രണ്ടാം സമനിലയോടെ ഓസ്ട്രേലിയയുടെ പിസിടി 60.71 ല്‍ നിന്ന് 58.88 ആയി ചുരുങ്ങി. അടുത്ത വര്‍ഷം ലോര്‍ഡ്സില്‍ നടക്കുന്ന ഡബ്ല്യുടിസി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഒരു ജയം മതി നിലവിലെ ചാമ്പ്യന്മാരായ ഓസീസിന്. ദക്ഷിണാഫ്രിക്കയ്ക്ക് (63.33) പിന്നില്‍ രണ്ടാം സ്ഥാനത്താണ് കങ്കാരുക്കൾ.
Read Also: ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റ് സമനിലയില്‍; പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം
ഇനിയൊരു തോല്‍വി വഴങ്ങാതെ മുന്നോട്ടുപോകണം ഇന്ത്യയ്ക്ക്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ സമനില വഴങ്ങിയാലും പ്രശ്നമില്ല. അതേസമയം, ഓസ്ട്രേലിയക്ക് സൈക്കിളില്‍ നാല് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ജനുവരി അവസാനം മുതല്‍ ശ്രീലങ്കയില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഇന്ത്യ 138 പോയിന്റും 60.52 പിസിടിയുമായി ഓസ്ട്രേലിയയെ ഡബ്ല്യൂടിസി ഫൈനല്‍ മത്സരത്തില്‍ നിന്ന് പുറത്താക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here