റെസ്ലിംഗ് താരം ബ്രേ വയറ്റ് അന്തരിച്ചു: കരിയറിലേക്ക് തിരിച്ചുവരവിനൊരുങ്ങുമ്പോ‍ഴാണ് വിയോഗം

ഡബ്ല്യു ഡബ്ല്യു ഇ റെസ്ലിംഗ് താരം ബ്രേ വയറ്റ് (വിൻഡ്ഹാം റോട്ടണ്ട) അന്തരിച്ചു. 36 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന്  വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടിൽ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാല വിയോഗം.

ALSO READ: ദേശീയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

2017 ല്‍ ഡബ്ല്യു ഡബ്ല്യു ഇ ചാമ്പ്യനായിരുന്നു. ഡബ്ല്യു ഡബ്ല്യു ഇ റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, ഡബ്ല്യു ഡബ്ല്യു ഇ ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിവ സ്വന്തം പേരിലാക്കിയ ശേഷമാണ് ബ്രേ വയറ്റിന്‍റെ വിയോഗം.തുവ്വൂര്‍ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം; പ്രതിയെ മര്‍ദിക്കാന്‍ ശ്രമം

ALSO READ:

ഡബ്ല്യു ഡബ്ല്യു ഇ ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. ‘WWE ഹോൾ ഓഫ് ഫേമർ മൈക്ക് റോട്ടണ്ടയിൽ നിന്ന് വന്ന ഫോൺ കോളാണ് വിൻഡ്ഹാം റോട്ടണ്ട അതവാ ബ്രേ വയറ്റ് അന്തരിച്ചെന്ന ഇക്കാര്യം അറിയിച്ചത്’- ട്രിപ്പിൾ എച്ച് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News