അമേരിക്കയിലെ പൊതു സ്ഥലങ്ങളിൽ ഉണ്ടാകുന്ന പല സംഭവങ്ങളും വലിയ വാർത്തായാകാറുണ്ട്. ചിലതൊക്കെ പിന്നീട് വലിയ സംഭവമായി മാറുമ്പോൾ മറ്റ് ചിലത് കണികൾക്കിടയിൽ ചിരി പടർത്തും. അത്തരത്തിൽ ചിരി പടർത്തുന്ന ഒരു വീഡീയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഷിക്കാഗോ വിമാനത്തവാളത്തിൽ അടികൂടുന്ന നാല് യുവാക്കളുടെ വീഡിയോ ആണിത് .
ഈ മാസം പന്ത്രണ്ടിന് ഉണ്ടായ സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ കണികൾക്കിടയിൽ ചിരി പടർത്തുന്നത്. വിമാനത്തവാളത്തിൽ നാല് യുവാക്കൾ പരസ്പരം ഏറ്റുമുട്ടുന്നതും വെള്ളം വീട്ടുകിടക്കുന്ന തറയിൽ തെന്നിവീഴാൻ തുടങ്ങുന്നതുമൊക്കെയാണ് ചിരി പടർത്തുന്നത്.
ALSO READ; വിമാനം കാണാതായിട്ട് പത്ത് വർഷത്തിലധികം; തെരച്ചിൽ പുനഃരാരംഭിക്കാൻ മലേഷ്യ
അമേരിക്കൻ എയർലൈൻസിന്റെ ടിക്കറ്റിങ് ഏരിയയിൽ ആയിരുന്നു സംഭവം. ഇത് കൂട്ടുകാർക്കിടയിലുള്ള തമാശയായിരുന്നു എന്നാണ് മനസിലാക്കുന്നത്. യുവാക്കൾ പരസ്പരം മുടി പിടിച്ചു വലിക്കുന്നതും ഉന്തുന്നതും തള്ളുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഡബ്ല്യു ഡബ്ല്യുഇയെ ഓർമപ്പെടുത്തും വിധമുള്ള തല്ലുകൂടലാണ് ഇതെന്നാണ് വീഡിയോയ്ക്ക് പലരും കമന്റിടുന്നത്.
അതേസമയം പിന്നീട് നടത്തിയ അന്വേഷണത്തിൽ അടികൂടിയവർ വിമാനത്തവാളത്തിലെ ജീവനക്കാർ അല്ലെന്ന് കണ്ടെത്തിയിരുന്നു.
അതിനാൽ സംഭവത്തിൽ പൊലീസും കേസെടുത്തിട്ടില്ല. ആരും പരാതി നൽകിയിട്ടില്ലെന്നും യുവാക്കളുടെ അടിപിടി വിമാനത്തവാളത്തിന്റെ പ്രവർത്തനത്തെ യാതൊരു രീതിയിലും തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
Three men attacked a single male inside O’hare airport . #Chicago pic.twitter.com/UrCART6HU6
— Goofies Of Chicago (@Chicago_Goofies) December 13, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here