വയനാട് കളക്ട്രേറ്റിലേക്ക് മാവോയിസ്റ്റുകളുടേതെന്ന പേരിൽ ഭീഷണിക്കത്ത്

വയനാട്‌ കളക്ട്രേറ്റിലേക്ക്‌ മാവോയിസ്റ്റുകളുടേതെന്ന പേരിൽ ഭീഷണിക്കത്ത് ലഭിച്ചു. കളക്ട്രേറ്റ് കൂടാതെ വിവിധ ബാങ്കുകൾ,വയനാട്‌ പ്രസ്സ്‌ ക്ലബ്ബ്‌ തുടങ്ങിയ സ്ഥലങ്ങളിലും കത്ത് ലഭിച്ചു.

കർഷകരെ ദ്രോഹിക്കുന്ന ബാങ്കുദ്യോഗസ്ഥർക്ക്‌ മാപ്പില്ല, കർഷകരുടെ കടം എഴുതിതള്ളുക, ഭൂരേഖകൾ തിരിച്ചുനൽകുക തുടങ്ങിയ കാര്യങ്ങളാണ്‌ കത്തിലുള്ളത്‌. മാവോയിസ്റ്റ്‌ കൊട്ടിയൂർ വയനാട്‌ ഘടകത്തിന്റെ പേരിലാണ്‌ ഭീഷണിക്കത്ത്. ജപ്തിക്കെത്തുന്ന ബാങ്ക്‌ ഉദ്യോഗസ്ഥരേയും റവന്യൂ വകുപ്പ്‌ ഉദ്യോഗസ്ഥരേയും വധിക്കുമെന്നതുൾപ്പെടെയുള്ള ഭീഷണിയും കത്തിലുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News