എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമെന്ന് ഉപയോക്താക്കൾ

x

മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ എക്സിന്റെ പ്രവർത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോം പ്രവർത്തന രഹിതമാണെന്ന് ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കൾ പരാതിപ്പെട്ടു.

ALSO READ: അനാചാരങ്ങളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത യുഗപുരുഷൻ; ഇന്ന് മഹാത്മ അയ്യങ്കാളി ജയന്തി

കണ്ടന്റ് പോസ്റ്റ് ചെയ്യാനും ഫീഡ് റീ ഫ്രഷ് ചെയ്യാനും കഴിയുന്നില്ലെന്നാണ് ഉപയോക്താക്കൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് എക്സ് പ്രവർത്തനരഹിതമായത്. യുഎസിൽ 36 ,000 ലധികം ഉപയോക്താക്കളെ ഇത് ബാധിച്ചു.

ALSO READ: യൂട്യുബിലും തീപിടിച്ച വില! സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി

ഇന്ത്യയ്ക്കും യുഎസ്സിനും പുറമെ യുകെ, കാനഡ അടക്കമുള്ള മാറ്റ് ചില രാജ്യങ്ങളിലും എക്സ് പ്രവർത്തന രഹിതമായി. ആപ്പിന്റെ പ്രവർത്തനം തടസ്സപ്പെടാനുണ്ടായ കാരണം അവ്യക്തമാണ്.

ALSO READ: ഇഡ്ഡലിയ്ക്കും ദോശയ്ക്കും ഒപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു സിംപിൾ സാമ്പാർ

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇലോൺ മസ്‌കും യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സ്‌പേസ് സംഭാഷണം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു. ഇത് “വലിയ” സൈബർ ആക്രമണമാണെന്നാണ് മസ്ക് അന്ന് പ്രതികരിച്ചത്.  ഇന്ന് എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നിലും ഇത്തരം സൈബർ ആക്രമണം ആണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News