എക്‌സിലെ പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെന്നും അറിയിക്കാം; ഇനി ഡിസ്‌ലൈക്കും ചെയ്യാം..!

പുതിയ പുതിയ ഫീച്ചറുകളുമായി അമ്പരപ്പിക്കാനൊരുങ്ങി എക്സ്. ഇഷ്ടപ്പെടാത്ത പോസ്റ്റുകൾക്ക് ഡിസ്‌ലൈക്ക് അടിക്കാനും ഇനി എക്‌സിൽ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‘ഡൗൺവോട്ട്’ ഫീച്ചറായി റെഡ്ഡിറ്റ് ശൈലിയിലുള്ള ഡൗൺവോട്ട് ഐക്കണിന് പകരം ‘ഡിസ്‌ലൈക്ക്’ ബട്ടണിനോട് സാമ്യമുള്ളതാകുമെന്നാണ് റിപ്പോർട്ട്. എക്‌സിൽ ഡിസ്‌ലൈക്ക് ബട്ടൺ വരുമെന്ന് ഇലോൺ മസ്‌ക് എക്സ് ഏറ്റെടുത്തപ്പോൾ മുതൽ കേൾക്കുന്ന വാർത്തയാണ്.

Also Read: ‘തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്, സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല’, ആളുകൾ പാർട്ടിയിൽ ചേരുന്നത് അധികാരം മോഹിച്ച്: സി കെ പത്മനാഭൻ

നിലവിൽ എക്‌സിലെ ലൈക്ക് ബട്ടൺ ഹാർട്ട് ഷേപ്പിൽ ഉള്ളതാണ്. എക്‌സിന്റെ ഐ.ഒ.എസ് പതിപ്പിന്റെ കോഡില്‍ ഡൗണ്‍വോട്ട് ഫീച്ചര്‍ സംബന്ധിച്ച സൂചനകൾ കണ്ടെത്തിയ ശേഷമാണ് ഹാർട്ട് ബ്രേക്ക് ഷാപ്പിലുള്ള ഡിസ്‌ലൈക്ക് ബട്ടൺ പുറത്ത് വരുമെന്ന സൂചനകൾ വരുന്നത്. പോസ്റ്റിന് താഴെ ഡൗൺവോട്ട് ബട്ടൺ വന്നുകഴിഞ്ഞാൽ, ഡിസ്‌ലൈക്ക് ചെയ്യുന്നോ എന്ന് ഉറപ്പ് വരുത്തിയിട്ട് ഡിസ്‌ലൈക്ക് ചെയ്യാനാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്. എന്തായാലും ഡിസ്‌ലൈക് ബട്ടണിനെ ലോകം ഏറ്റെടുക്കും എന്നത് ഉറപ്പാണ്.

Also Read: ‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം’, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’: അമര്‍ത്യ സെന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News