‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ് ഫോമിലുള്ളൂവെന്നും ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൻ്റെ ഉടമയായ ഇലോൺ മസ്ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാർഡിയൻ പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ‘തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ ‘എക്സ്’ അവരുടെ പ്ലാറ്റ്‌ഫോമിൽ പ്രമോട്ട് ചെയ്യുന്നതായി കണ്ടെത്തിയെന്നും ഈ ഉള്ളടക്കം കണക്കിലെടുത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി ഞങ്ങൾ പരിഗണിക്കുന്ന കാര്യമാണിത്.
‘എക്സ്’ ഒരു ടോക്സിക് മാധ്യമ പ്ലാറ്റ്‌ഫോമാണ്, അതിൻ്റെ ഉടമയായ ഇലോൺ മസ്‌കിന് അതിലുള്ള സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ വ്യവഹാരങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞു. അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണം തങ്ങൾ വളരെക്കാലമായി പരിഗണിക്കുന്ന ഈ തീരുമാനത്തിന് അടിവരയിടാൻ മാത്രമാണ് സഹായിച്ചത്’, എന്നായിരുന്നു ‘ദി ഗാർഡിയ’ൻ്റെ കുറിപ്പ്. ഉഷ്ണമേഖലാ പക്ഷിനിരീക്ഷണത്തെ പറ്റിയായിരുന്നു ഗാർഡിയൻ്റെ അവസാന എക്സ് പോസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here