എക്‌സിൽ ഇനി അഡൽറ്റ് വിഡിയോകളും പോസ്റ്റ് ചെയ്യാം; എന്നാൽ ചിലർക്ക് കാണാൻ പറ്റില്ല…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ അഡൽറ്റ് വിഡിയോകൾ പോസ്റ്റ് ചെയ്യാമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി കണ്ടെന്റ് മോഡറേഷന്‍ നിയമങ്ങളിൽ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. ഇനി മുതിർന്നവർക്കുള്ള ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാൻ ഏവരെയും അനുവദിക്കും എന്ന രീതിക്കാണ് മാറ്റങ്ങൾ.

Also Read: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ നിന്ന് അഞ്ച് പേർ അറസ്റ്റിൽ

പുതിയ നയപ്രകാരം പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കം സമ്മതത്തോടെ നിർമ്മിക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്യാം. ഫോട്ടോഗ്രാഫിക്, ആനിമേറ്റഡ്, എഐ സൃഷ്ടിച്ച ഉള്ളടക്കം ഉൾപ്പെടുന്നതാണിത്. അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ ജനനത്തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തവരെയും ഇത്തരം ഉള്ളടക്കം കാണുന്നതിൽ നിന്ന് തടയുന്ന ഒരു നയം കമ്പനിക്ക് നിലവിലുണ്ട്.

Also Read: കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കത്തിൽ നഗ്നതയോ ലൈംഗിക തീമുകളോ ഉണ്ടെങ്കിൽ അത് “സെൻസിറ്റീവ്” എന്ന് അടയാളപ്പെടുത്തി പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും എക്സ് നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News