ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്‌സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ വിൽക്കുന്നു. 50,000 ഡോളറിന് വിൽക്കാനാണ് തീരുമാനം. നേരത്തെതന്നെ ഈ തീരുമാനം മസ്‌ക് അറിയിച്ചിരുന്നതാണ്. ബോട്ട് അക്കൗണ്ടുകളായും ട്രോൾ അക്കൗണ്ടുകളായും ഉപയോഗിച്ചിരുന്നവയും എന്നാൽ ഇപ്പോൾ ഉപയോഗശൂന്യമായവയും വിൽക്കാനാണ് തീരുമാനം. വരും മാസങ്ങളിൽ അത്തരം അക്കൗണ്ടുകൾ ഒഴിവാക്കാനുള്ള തീരുമാനത്തെ തുടർന്നാണ് വിൽപ്പന.
ALSO READ: അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി
എക്‌സിൽ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് പരസ്പരം അക്കൗണ്ട് വാങ്ങാൻ കഴിയുന്ന തരത്തിലാണ് വിൽപ്പന തീരുമാനിച്ചിരിക്കുന്നത്. 50,000 രൂപയ്ക്ക് അക്കൗണ്ട് വാങ്ങാൻ സാധ്യതയുള്ളവർക്കൊക്കെ എക്സ് ജീവനക്കാർ ഇമെയിൽ വഴി ഓഫർ അയക്കുകയാണ് ചെയ്യുക. അതേസമയം, ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ പരസ്പരം വില്‍ക്കാന്‍ സാധിക്കുന്ന ഹാന്‍റില്‍ മാര്‍ക്കറ്റ് പ്ലേസ് വേണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ എക്സ് തീരുമാനം അറിയിച്ചിട്ടില്ല.
ALSO READ: വിപണി കീഴടക്കാനൊരുങ്ങി മഹീന്ദ്ര; പുത്തന്‍ മോഡലുകള്‍ക്കുവരെ വന്‍ വിലക്കുറവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here