എന്താണ് സംഭവിച്ചത്? ഒരു മണിക്കൂറിലേറെ പ്രവർത്തനം നിലച്ച്‌ എക്സ്

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവരുടെ ടൈംലൈനുകളിൽ ട്വീറ്റ് ചെയ്യാനോ റിട്വീറ്റ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. രാവിലെ പതിനൊന്നോടെ പ്രവർത്തനം നിലച്ച എക്സ് ഒരു മണിക്കൂറിലേറെ പണിമുടക്കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: 46000 ത്തിനു മുകളിൽ തന്നെ; മാറ്റമില്ലാതെ സ്വർണ വില

ഓൺലൈൻ തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡെറ്റക്ടർ.കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ കഴിയുമെങ്കിലും ട്വീറ്റ് ചെയ്യുന്നതിനു തടസമുണ്ടായിരുന്നു. മുമ്പ് മസ്‌ക് ഏറ്റെടുത്ത ശേഷം ഈ വർഷം മാർച്ചിലും ജൂലൈയിലും സമാനമായ തകരാര്‍ എക്‌സ് നേരിട്ടിട്ടുണ്ട്.

ALSO READ: എംഎ മുഹമ്മദ് ജമാൽ സാഹിബ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News