എക്സ് പ്ലാറ്റ്ഫോമിനുള്ളിൽ പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് ഇലോൺ മസ്ക്. എക്സ് ടീവി എന്ന് പേരുനൽകിയിരിക്കുന്ന ഈ ഫീച്ചറിൽ ലൈവ് കണ്ടന്റുകൾ, സിനിമകൾ, റെക്കോർഡഡ് ഷോകൾ, തുടങ്ങിയവ കാണാം. ഒറ്റ പ്ലാറ്റ്ഫോമിൽ തന്നെ സോഷ്യൽ മീഡിയ സർഫിങ്ങും വിനോദവും കൊണ്ടുവരുക എന്നതാണ് മസ്ക് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഫീച്ചറിന്റെ ബീറ്റാ വേർഷൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുത്ത ചുരുക്കം ചില ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഇതിന് മികച്ച പ്രതികരണം ലഭിച്ചാൽ അധികം വൈകാതെ തന്നെ മാറ്റ് ആൻഡ്രോയ്ഡ് , ഐഒഎസ് ഉപയോക്താക്കൾക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. നിലവിൽ ആൻഡ്രോയ്ഡ് ടീവികൾക്ക് വേണ്ടി എക്സ് ഒപ്ടിമൈസ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ ഇത് എൽജി, ആമസോൺ ഫയർ ടീവി, ഗൂഗിൾ ടീവി എന്നിവിടങ്ങളിൽ കൂടി ലഭിക്കും.
ALSO READ: ഇവൻ പുലിയാണ് കേട്ടോ! വില്പനയിൽ ബസാൾട്ടിനെ മലർത്തിയടിച്ച് കർവ്
മസ്കിന്റെ വരവോടെ എക്‌സിൽ വൻ പരിഷ്കാരങ്ങളാണ് നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി ഒരു മൾട്ടിമീഡിയ ഹബ്ബാക്കി എക്‌സിനെ മാറ്റാനാണ് മാസ്ക് ഇപ്പോൾ ശ്രമിക്കുന്നത്. എക്സ് ടീവി കൂടി എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം വീണ്ടും കുത്തനെ കൂടുമെന്ന പ്രതീക്ഷ കൂടി മസ്കിനുണ്ട്. കണ്ടന്റ് ക്രിയേറ്റർമാർ, മീഡിയ കമ്പനികൾ എന്നിവരെ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ആകർഷിക്കാനും മസ്ക് ലക്ഷ്യംവെക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here