വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ വെരിഫിക്കേഷന്‍ സംവിധാനവുമായി എക്‌സ്

വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി എക്‌സ് . പ്രീമിയം ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനം ആണ് എക്‌സ് അവതരിപ്പിക്കുക. ഇസ്രായേല്‍ കമ്പനിയായ Au10tix മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനം എത്തിക്കുന്നത്. വ്യാജ അക്കൗണ്ട് തടയാന്‍ അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്‌സിന്റെ ശ്രദ്ധ.

ALSO READ:മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല, എൽ ഡി എഫിനെ സ്നേഹിക്കുന്നവരല്ല ഈ വാർത്ത പ്രചരിപ്പിക്കുന്നത്: മന്ത്രി ആന്റണി രാജു

അതേസമയം ഐ ഡി വെരിഫിക്കേഷന്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് എക്‌സില്‍ കൂടുതൽ ആനുകൂല്യങ്ങള്‍ ലഭിക്കുക. എക്സില്‍ നിന്നുള്ള സേവനങ്ങളില്‍ ഇത്തരത്തിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.

ALSO READ:നിപ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് എന്‍ ഐ ടി വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും

പ്രായമനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, സ്പാം അക്കൗണ്ടുകളില്‍ നിന്ന് സംരക്ഷണം നല്‍കുക, പ്ലാറ്റ്‌ഫോമിന്റെ സമഗ്രത നിലനിര്‍ത്തുന്നത് പോലുള്ള നടപടികളും ഉണ്ടാകുമെന്ന് എക്‌സ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News