മൈക്രോസോഫ്റ്റ് എക്സ്ബോക്സ് ഗെയിം ഇനി മുതൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകും. തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇടം നൽകണമെന്ന കോടതി വിധിക്ക് പിന്നാലെയാണിത്. ഇതോടെ അടുത്ത മാസം മുതൽ എക്സ്ബോക്സ് ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കും.
ALSO READ; എവറസ്റ്റ് കയറവെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി
തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്ക് പ്ലേ സ്റ്റോറിൽ ഇടം നൽകണമെന്നും മൂന്ന് വര്‍ഷത്തേക്ക് ഇന്‍-ആപ്പ് പര്‍ചേസ് സംവിധാനം നിര്‍ബന്ധമാക്കരുതെന്നും എപ്പിക് ഗെയിംസും ഗൂഗിളും തമ്മിലുള്ള കേസ് പരിഗണിക്കവെ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന് ഗൂഗിലേക്ക് വഴി തെളിഞ്ഞത്.
അതേസമയം എക്‌സ് ബോക്‌സ് ആൻഡ്രോയിഡ് ആപ്പിൽ വെച്ചുതന്നെ ഗെയിമുകൾ കളിക്കാൻ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കഴിഞ്ഞേക്കില്ല. ഇതിനായി എക്‌സ് ബോക്‌സിന്റെ ക്ലൗഡില്‍ ഗെയിം റണ്‍ ചെയ്യേണ്ടതുണ്ട്.
ALSO READ; ആളിത്തിരി കൂടിയാലും കുഴപ്പമില്ല, യാത്ര കെങ്കേമമാക്കാം! ഇന്ത്യൻ നിരത്തുകളിൽ തരംഗമാകാൻ ഇമാക്സ് 7 റെഡി
പങ്കാളി ഡെവലപ്പർമാരിൽ നിന്ന് വീഡിയോ ഗെയിമുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് സ്മാർട്ട്‌ഫോണുകൾക്കായി ഒരു ഗെയിം സ്റ്റോർ ആരംഭിക്കാനുള്ള പദ്ധതി ഈ വർഷം ആദ്യം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. സമർപ്പിത ഗെയിമിംഗ് സ്റ്റോർ ഇതുവരെ ലഭ്യമല്ലെങ്കിലും, ഇത് എക്സ്ബോക്സ് മൊബൈൽ ആപ്പിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here