സ്വിസ്‌ താരം ഷെര്‍ദാന്‍ ഷഖിറി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

നീണ്ട 14 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ നിന്നും വിരമിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷഖിറി. 2010 ലെ യൂറോകപ്പ് മുതല്‍ 2024 യൂറോകപ്പു വരെ 125 മല്‍സരങ്ങള്‍ രാജ്യത്തിനായി കളിച്ച ഷെര്‍ദാന്‍ 32 ഗോളുകളാണ് അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ നേടിയിട്ടുള്ളത്. ഏഴ് പ്രധാന ടൂര്‍ണമെന്റുകളില്‍ ഷെര്‍ദാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2024 യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ്  പുറത്താകുന്നത്. ഏഴ് ടൂര്‍ണമെന്റുകള്‍, ഒരുപാട് ഗോളുകള്‍, 14 വര്‍ഷം..രാജ്യത്തോടൊപ്പം കളിച്ചത് മറക്കാനാവില്ലെന്നും ഇപ്പോള്‍ ഒരു വിടവാങ്ങലിന് സമയമായിരിക്കുന്നുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും  സ്വിസ്‌ താരം ആരാധകരോടായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News