ഷവോമി 15 ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ നവംബറില്‍ ഇടംപിടിച്ചതിന് പിന്നാലെ, ഷവോമി 15 അള്‍ട്രാ അതേ സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. വിപണയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ബിഐഎസ് വെബ്‌സൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുകയെന്നാല്‍. ഷവോമി 15, ഷവോമി 15പ്രോ എന്നിവ ചൈനീസ് മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്തിരുന്നു. ഇതിന് വ്യത്യസ്തമായി ഷവോമി 15 അള്‍ട്രാ ഇതുവരെ ചൈനീസ് വിപണിയിലെത്തിയിട്ടില്ല. ഇതുവരെയും സ്വന്തം വിപണയില്‍ ലോഞ്ചിംഗ് നടത്തിയിട്ടെ മറ്റിടങ്ങളില്‍ തങ്ങളുടെ മൊബൈലുകള്‍ ഷവോമി വിപണയിലെത്തിക്കാറുള്ളു.
ALSO READ: യുഎൻ സമാധാന സേനയുടെ ആക്‌ടിങ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു
ഷവോമി 15 അള്‍ട്രയെ കുറിച്ച് പറയുകയാണെങ്കില്‍, 25010PN301 മോഡല്‍ നമ്പര്‍ ഹാന്‍ഡ് സെറ്റിന് ഡിസംബര്‍ 20 തന്നെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇതോടെ എത്രയും വേഗം ഇന്ത്യന്‍ വിപണയിലെത്തുമെന്ന് ഉറപ്പായിരിക്കുകയുമാണ്. ബിഐഎസ് ലിസ്റ്റിംഗില്‍ ഉപകരണത്തിന്റെ പേരിനെ പറ്റി സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചൈനയുടെ മിനിസ്ട്രി ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഈ മോഡലിനെയാണ് ഷവോമി 15 അള്‍ട്രയുടെ ഇന്ത്യന്‍ വേരിയന്റുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ഇതേ മോഡല്‍ നമ്പര്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും അവസാനഅക്ഷരം ഇംഗ്ലീഷ് അക്ഷരം ജി എന്നാക്കിയിട്ടുണ്ട്.
ALSO READ: ദാഹം മാറുന്നില്ലേ… ചെറുപ്പക്കാര്‍ക്കിടയില്‍ അമിതദാഹം കൂടുന്നതിന് കാരണം!
ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ്, കട്ടിംഗ് എഡ്ജ് ഹാര്‍ഡ്വെയര്‍, 90 വാട്ട് വയേഡ് ചാര്‍ജിംഗ്, 2കെ സ്‌ക്വാഡ് കര്‍വ് ഡിസ്‌പ്ലേ, മികച്ച ക്യാമറ എന്നീ പ്രത്യേകതകളോട് കൂടിയാണ് പുത്തന്‍ ഫോണ്‍ വിപണയിലെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here